Loading ...

Home International

കോവിഡ്; ഹോങ് കോങ്ങില്‍ മൂന്നു ലക്ഷം പേര്‍ ക്വാറന്റീനില്‍

കോവിഡിനെത്തുടര്‍ന്ന് ഹോങ് കോങ്ങില്‍ മൂന്നുലക്ഷം പേര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ടെന്ന് ചീഫ് എക്സിക്യുട്ടീവ് കാരിലാം.കോവിഡ് രോഗികള്‍ക്ക് അവശ്യമരുന്നുകള്‍ എത്തിച്ചു നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ഞായറാഴ്ച 32,000 പേര്‍ക്കാണ് ഹോങ് കോങ്ങില്‍ രോഗബാധ സ്ഥിരീകരിച്ചത്. 190 പേര്‍ മരിച്ചു.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയില്‍ പല നഗരങ്ങളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. 3400 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജവ്യാപകമായി രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ജിലിന്‍ നഗരത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിെട 2200 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 18 പ്രവിശ്യകളില്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Related News