Loading ...

Home International

ഓസ്‌കര്‍ ജേതാവായ ഹോളിവുഡ് നടന്‍ വില്യം ഹര്‍ട് അന്തരിച്ചു

ന്യൂയോര്‍ക്: ഹോളിവുഡ് നടനും ഓസ്‌കര്‍ ജേതാവായ വില്യം ഹര്‍ട് (71) അന്തരിച്ചു. ഹര്‍ടിന്റെ മകനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.2018 മുതല്‍ അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നു ഹര്‍ട്.1950 മാര്‍ച് 20ന് വാഷിങ്ടനിലാണ് ഹര്‍ടിന്റെ ജനനം. കെന്‍ റസല്‍ സംവിധാനം ചെയ്ത 'ആള്‍ടേര്‍ഡ് സ്റ്റേറ്റ്‌സ്' എന്ന ചിത്രത്തിലൂടെയാണ് ഹര്‍ട് ചലച്ചിത്ര രംഗത്തെത്തുന്നത്. 'ബോഡി ഹീറ്റ്' എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. 1980 കളിലാണ് അദ്ദേഹം ഹോളിവുഡില്‍ നിറഞ്ഞുനിന്നത്.
1986ല്‍ 'കിസ് ഓഫ് ദി സ്പൈഡര്‍ വുമന്‍' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഹര്‍ടിന് മികച്ച നടനുള്ള ഓസ്‌കര്‍ ലഭിച്ചത്. പിന്നീട് 'ചില്‍ഡ്രന്‍ ഓഫ് എ ലെസര്‍ ഗോഡ്', 'ബ്രോഡ്കാസ്റ്റ് ന്യൂസ്' എന്നീ ചിത്രങ്ങക്ക് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. 'എ ഹിസ്റ്ററി ഓഫ് വയലന്‍സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡിലേക്കും പരിഗണിക്കപ്പെട്ടിരുന്നു.

Related News