Loading ...

Home International

സാമൂഹ്യപ്രവര്‍ത്തകയെ വെടി വെച്ച്‌ കൊന്ന് റഷ്യന്‍ സൈന്യം

കീവ്: കീവില്‍ സാമൂഹ്യപ്രവര്‍ത്തകയ്ക്ക് റഷ്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് ദാരുണാന്ത്യം. വലേരിയ മക്‌സെറ്റ്‌സ്‌ക (31 )ആണ് മരിച്ചത്.അസുഖബാധിതയായ അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് കാറില്‍ സഞ്ചരിക്കുമ്പോള്‍ റഷ്യന്‍ ടാങ്കില്‍ നിന്ന് ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ കാറിലുണ്ടായിരുന്ന അമ്മ ഇറിനയും ഡ്രൈവറും കൊല്ലപ്പെട്ടു.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ നാഷണല്‍ ഡെവലപ്‌മെന്റ് എന്ന രാജ്യാന്തര ഏജന്‍സിയുമായി ചേര്‍ന്ന് യുദ്ധത്തില്‍ ബാധിക്കപ്പെട്ടവര്‍ക്കിടയില്‍ വലേരിയ മക്‌സെറ്റ്‌സ്‌ക പ്രവര്‍ത്തിച്ചുവരികയായിരുന്നു. കീവില്‍ ആക്രമണം രൂക്ഷമായിട്ടും രാജ്യം വിടാന്‍ തയ്യാറാകാത്ത വലേരിയയെ ധീരയായ വനിത എന്നാണ് യുഎസ്‌എഐഡി അഡ്മിനിസ്‌ട്രേറ്റര്‍ വിശേഷിപ്പിച്ചത്.



Related News