Loading ...

Home National

കോണ്‍ഗ്രസില്‍ നേതൃമാറ്റമില്ല; അധ്യക്ഷയായി സോണിയ ഗാന്ധി തുടരും

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേതൃമാറ്റമില്ല. അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും. അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നേതൃതലത്തില്‍ മാറ്റമുണ്ടാകുമെന്നായിരുന്നു സൂചന.നാലു മണിക്കൂറോളം നീണ്ട പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയയുടെ നേതൃത്വത്തില്‍തന്നെ മുന്നോട്ടു പോകാമെന്നു തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ഫലം ആശങ്കാജനകമാണെന്നും തന്ത്രങ്ങള്‍ പിഴച്ചെന്നും യോഗം വിലയിരുത്തി.
ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെയാണ് ഞായറാഴ്ച വൈകിട്ടു നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്. ക്ഷണിതാക്കള്‍, രാജസ്ഥാന്‍, ഛത്തിസ്ഗഡ് മുഖ്യമന്ത്രിമാര്‍ എന്നിവരടക്കം 54 അംഗ വിശാല പ്രവര്‍ത്തക സമിതി യോഗമാണ് സോണിയ വിളിച്ചത്.

Related News