Loading ...

Home National

വ്യാജ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കെതിരെ അന്വേഷണത്തിന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച്‌ മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രഖ്യാപിച്ച ധനസഹായം വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ കൈക്കലാക്കുന്നതില്‍ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി.വിഷയത്തില്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (സി.എ.ജി) അന്വേഷണത്തിന് ഉത്തരവിടേണ്ടിവരുമെന്ന് കോടതി അഭിപ്രായപ്പെട്ടു.ആനുകൂല്യം കൈപ്പറ്റുന്നതിനായി ഇത്തരത്തില്‍ വ്യാജ അവകാശവാദങ്ങല്‍ ഉന്നയിക്കുന്നത് ഒരിക്കലും കണ്ടു പരിചയമില്ലാത്ത കാര്യമാണെന്നും ജസ്റ്റിസ് എം.ആര്‍ ഷാ പറഞ്ഞു. നഷ്ടപരിഹാരം നല്‍കുന്നത് നല്ല പ്രവര്‍ത്തിയാണെന്നും അത് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ എം.ആര്‍ ഷാ, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മാര്‍ച്ച്‌ 7 ന് ഇതേ വിഷയത്തില്‍ കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യാജ കോവിഡ് -19 സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുക്കുന്നത് എങ്ങനെ നിയന്ത്രിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.കോവിഡ് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഉത്തരവ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച്‌ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടാന്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുമെന്നും അറിയിച്ചിരുന്നു.

Related News