Loading ...

Home National

മണിപൂരില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു; മുഖ്യമന്ത്രി പദത്തില്‍ ബിരേന്‍ സിങ് തുടര്‍ന്നേക്കും

ഇംഫാല്‍: മണിപൂരില്‍ 59 നിയുക്ത എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോട്ടേം സ്പീക്കര്‍ സോറോഖൈബാം രജെന്‍ സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സ്ഥാനത്ത് ബിരേന്‍ സിങ് തുടരുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മുപ്പത്തിയൊന്ന് സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഒന്‍പത് സീറ്റുകള്‍ നേടി എന്‍പിപി വലിയ മുന്നേറ്റമാണ് കാഴ്‌ച്ചവെച്ചത്. മണിപ്പൂരില്‍ ഉറച്ച വേരുകളുണ്ടായിരുന്ന കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കഴിഞ്ഞ തവണത്തേത് പോലെ എന്‍പിപിയുടെയോ, എന്‍പിഎഫിന്റെയോ പിന്തുണ ഇത്തവണ ബിജെപിക്ക് വേണ്ടി വരില്ല. വികസനം പറഞ്ഞ് വോട്ടു പിടിച്ച ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനായി. മുഖ്യമന്ത്രി ബിരേണ്‍ സിങ്,വിദ്യാഭ്യാസ മന്ത്രി രാധേശ്യാം തുടങ്ങിയ ബിജെപിയുടെ താര സ്ഥാനാര്‍ത്ഥികള്‍ അധികവും വിജയിച്ചു. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ഫലം വന്ന ശേഷം ബിരേണ്‍ സിങ് പ്രതികരിച്ചിരുന്നു. മത്സരിച്ച ഇരുപത് മണ്ഡലങ്ങളില്‍ ഒന്‍പത് സീറ്റ് നേടിയ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ഇതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കരുത്തുറ്റ കക്ഷിയായി മാറി. പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായ മണിപ്പൂര്‍ ഭരിച്ച കോണ്‍ഗ്രസിന് ഇത്തവണ രണ്ടക്കത്തില്‍ പോലും എത്താന്‍ കഴിഞ്ഞിരുന്നില്ല. പരാജയപ്പെട്ടവരില്‍ മണിപ്പൂര്‍ പിസിസി പ്രസിഡന്റ് എന്‍. ലോകന്‍ സിംഗുമുണ്ട്. നാഗ ഗോത്ര മേഖലകളില്‍ മാത്രം മത്സരിച്ച എന്‍പിഎഫിന് കോണ്‍ഗ്രസിനേക്കാള്‍ സീറ്റ് നേടാനായി. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ കോണ്‍ഗ്രസ് പാടെ തുടച്ചു. അതേ സമയം ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ 20 ന് നടന്നേക്കും. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പരാജയപ്പെട്ട സാഹചര്യത്തില്‍ ബിജെപി അധ്യക്ഷന്‍ മദന്‍ കൗശിക്, മുന്‍ മന്ത്രി സത്പാല്‍ മഹാരാജ് എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന.

Related News