Loading ...

Home Australia/NZ

എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​ത്തി​ല്‍ തി​ര

വെ​ല്ലിം​ഗ്ട​ണ്‍: ദ​ക്ഷി​ണാ​ര്‍​ധ​ഗോ​ള​ത്തി​ല്‍ ഇ​തേ​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള​തി​ല്‍​വ​ച്ച്‌ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ തി​ര​മാ​ല ന്യൂ​സി​ല​ന്‍​ഡി​ല്‍ ആ​ഞ്ഞ​ടി​ച്ചു. 23.8 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള തി​ര എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​ത്തി​ലാ​ണ് ആ​ഞ്ഞ​ടി​ച്ച​ത്.

ദ​ക്ഷി​ണ ന്യൂ​സി​ല​ന്‍​ഡി​ല്‍​നി​ന്നു 439 മൈ​ല്‍ അ​ക​ലെ, ദ​ക്ഷി​ണ സ​മു​ദ്ര​ത്തി​നു സ​മീ​പ​ത്തെ കാം​ബെ​ല്‍ ദ്വീ​പി​ലാ​ണ് തി​ര ആ​ഞ്ഞ​ടി​ച്ച​തെ​ന്ന് ഗ​വേ​ഷ​ണ സം​ഘ​ട​ന​യാ​യ മെ​റ്റ്‌ഓ​ഷ്യ​ന്‍ സൊ​ലൂ​ഷ്യ​ന്‍​സി​ലെ ശാ​സ്ത്ര​ജ്ഞ​ര്‍ ക​ണ്ടെ​ത്തി. 2012ല്‍ ​ആ​ഞ്ഞ​ടി​ച്ച 22.03 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള തി​ര​യാ​യി​രു​ന്നു ഇ​തേ​വ​രെ ദ​ക്ഷി​ണാ​ര്‍​ധ​ഗോ​ള​ത്തി​ല്‍ ഉ​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ തി​ര. 

1958ല്‍ ​ആ​ഞ്ഞ​ടി​ച്ച 30.5 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള തി​ര​യാ​ണ് ലോ​ക​ത്ത് ഉ​ണ്ടാ​യി​ട്ടു​ള്ള​വ​തി​ല്‍​വ​ച്ച്‌ ഏ​റ്റ​വും വ​ലി​യ തി​ര. അ​ലാ​സ്ക​യി​ലെ ലി​ത്തു​യ ദ്വീ​പി​ലു​ണ്ടാ​യ ഭൂ​ക​ന്പ​ത്തെ തു​ട​ര്‍​ന്ന് ആ​ഞ്ഞ​ടി​ച്ച്‌ സു​നാ​മി​യി​ലാ​ണ് ഇ​ത്ര​യും ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​ക​ള്‍ ഉ​യ​ര്‍​ന്നു പൊ​ങ്ങി​യ​ത്.

Related News