Loading ...

Home International

അന്താരാഷ്ട്ര നിരോധനം ലംഘിച്ച്‌ റഷ്യ:ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ചതായി യുക്രൈന്‍

കീവ്: കിഴക്കന്‍ മേഖലയായ ലുഗാന്‍സ്കില്‍ റഷ്യന്‍ സൈന്യം ഫോസ്ഫറസ് ബോംബ് ആക്രമണം നടത്തിയതായി മുതിര്‍ന്ന യുക്രൈനിയന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആരോപിച്ചു.ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ വെളുത്ത ഫോസ്ഫറസ് ഷെലുകള്‍ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമം നിരോധിച്ചിട്ടുണ്ട്, എന്നാല്‍ തുറസായ സ്ഥലങ്ങളില്‍ അത് സൈനികര്‍ക്ക് മറയായി ഉപയോഗിക്കാന്‍ അനുവദിക്കുന്നു.
ലുഗാന്‍സ്ക് നഗരത്തിന് പടിഞ്ഞാറ് 100 കിലോമീറ്റര്‍ അകലെയുള്ള പൊപസ്‌നയിലെ പൊലീസ് മേധാവി ഒലെക്‌സി ബിലോഷിറ്റ്‌സ്‌കി, റഷ്യന്‍ സൈന്യം തന്റെ പ്രദേശത്ത് രാസായുധം പ്രയോഗിച്ചതായി പറഞ്ഞു. 
കിഴക്കന്‍ യുക്രൈയ്നിലെ ലുഗാന്‍സ്ക്, ഡൊനെറ്റ്സ്ക് പ്രദേശങ്ങള്‍, മൊത്തത്തില്‍ ഡോണ്‍ബാസ് എന്നറിയപ്പെടുന്നു, റഷ്യന്‍ അധിനിവേശത്തിന് മുൻപ് റഷ്യയുടെ പിന്തുണയുള്ള വിഘടനവാദി വിമതര്‍ ഭാഗികമായി പ്രദേശം നിയന്ത്രിച്ചിരുന്നു. ശനിയാഴ്ച രാത്രി, ഡോണ്‍ബാസില്‍ നിന്ന് പടിഞ്ഞാറന്‍ നഗരമായ ലിവിവിലേക്ക് ആളുകളെ ഒഴിപ്പിക്കുന്ന ട്രെയിനിന് നേരെ ഷെല്‍ ആക്രമണം നടന്നതായി ഡൊനെറ്റ്സ്ക് സൈനിക കമാന്‍ഡര്‍ പാവ്ലോ കിരിലെങ്കോ പറഞ്ഞു. ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News