Loading ...

Home Gulf

സൗദി അറേബ്യയില്‍ ഒറ്റ ദിവസം നടപ്പാക്കിയത് 81 വധശിക്ഷകള്‍; സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷ

സൗദി:സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷ നടപ്പാക്കി സൗദി ഭരണകൂടം.കഴിഞ്ഞ ശനിയാഴ്ച്ച 81 വധശിക്ഷയാണ് സൗദിയില്‍ നടപ്പാക്കിയത്.കൊലപാതകം, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയ വകുപ്പുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. 81 പേരില്‍ 73 പേര്‍ സൗദി പൗരന്മാരും ഏഴ് പേര്‍ യെമനികളും ഒരാള്‍ സിറിയന്‍ പൗരനുമാണ്.

നിരപരാധികളായവരേയും സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയതുള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും "അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്, യെമനിലെ ഹൂതി വിമതരെ പിന്തുണയ്ക്കുന്നവര്‍ എന്നിവരും വധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് രാജ്യം അറിയിച്ചു.

Related News