Loading ...

Home International

മേയറെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയി; ഉപരോധം ശക്തമാക്കി യുഎസ്

കീവ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശം മൂന്നാഴ്ച പിന്നിടുമ്പോഴും ആക്രമണം ശക്തമായി തുടരുന്നു. റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനത്തിന് തൊട്ടടുത്ത് നിലയുറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.യുക്രൈനിയന്‍ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്ത് പോരാട്ടം തുടരുകയാണ്. വടക്കുഭാഗത്തുള്ള പ്രദേശമാണ് ഏറ്റവും അപകടകാരിയായി കണക്കാക്കുന്നതെന്ന് സിറ്റി ഭരണകൂടം പറയുന്നു. നഗരത്തിന്റെ കിഴക്ക്, ഡൈനിപ്പര്‍ നദിക്ക് കുറുകെ, ബ്രോവ്രിയിലും പോരാട്ടം ശക്തമായി.

അതിനിടെ, റഷ്യന്‍ സൈന്യം മേയറെ തട്ടിക്കൊണ്ടുപോയതായി യുക്രൈന്‍ ആരോപിച്ചു. മെലിറ്റോപോളിന്റെ മേയര്‍ ഇവാന്‍ ഫെഡോറോവിനെയാണ് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച വൈകി ഒരു വീഡിയോ സന്ദേശത്തില്‍, സെലന്‍സ്‌കി തട്ടിക്കൊണ്ടുപോകല്‍ സ്ഥിരീകരിച്ചു. ഫെഡോറോവ് നഗരം പിടിച്ചടക്കിയതായി അദ്ദേഹം പറഞ്ഞു.

Related News