Loading ...

Home National

വനിതാ ലോകകപ്പ് : വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ പത്താം മത്സരത്തില്‍ സ്റ്റഫാനി ടെയ്‌ലറുടെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം.155 റണ്‍സിന്റെ തകര്‍പ്പന്‍ ജയം ആണ് ഇന്ത്യന്‍ വനിതകള്‍ സ്വാന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 318 പിന്തുടർന്ന   à´µà´¿à´¨àµâ€à´¡àµ€à´¸à´¿à´¨àµ† ഇന്ത്യ 162 റണ്‍സിന് ഓള്‍ഔട്ടാക്കി. ഇന്ത്യക്ക് വേണ്ടി സ്നേഹം മൂന്നും, മേഘ രണ്ടും വിക്കറ്റ് സ്വന്തമാക്കി.
318 റണ്‍സ് വിജയലക്ഷ്യംവുമായി ഇറങ്ങിയ വിന്‍ഡീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാര്‍ മികച്ച പ്രകടനം തന്നെ നടത്തി. 100 റണ്‍സ് ആണ് അവര്‍ ഒന്നാം വിക്കറ്റില്‍ നേടിയത്. എന്നാല്‍ പിന്നീടുള്ള 9 വിക്കറ്റുകള്‍ വിന്‍ഡീസിന് 62 റണ്‍സിന് നഷ്ട്ടമായി. ഡിയാന്ദ്ര ഡോട്ടിന്‍(62), ഹെയ്‌ലി മാത്യൂസ്(43) എന്നിവര്‍ മികച്ച പ്രകടനം നടത്തി. 12.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് വിന്‍ഡീസിനെ 100ല്‍ എത്തിച്ചു. 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തകര്‍പ്പന്‍ പ്രകടനം ആണ് നടത്തിയത്. സ്‌മൃതി മന്ഥാനയും ഹര്‍മന്‍പ്രീതും നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. രണ്ട് പേരും സെഞ്ചുറി നേടി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയൂം അമ്പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് നേടുകയും ചെയ്തു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 78ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്നതിനെ ശേഷം സ്‌മൃതിയും ഹര്‍മന്‍പ്രീതും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്ന് 184 റണ്‍സ് നേടി. സ്‌മൃതി 123 റണ്‍സ് നേടിയപ്പോള്‍ ഹര്‍മന്‍പ്രീത് 109 റണ്‍സ് നേടി. മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വിന്‍ഡീസിന് വേണ്ടി അനീസ രണ്ട് വിക്കറ്റ് നേടി.

Related News