Loading ...

Home National

മാസ്കുകളില്‍ നിന്ന് ഇഷ്ടിക നിര്‍മ്മാണം:ഇന്ത്യയുടെ 'റീസൈക്കിള്‍ മാന്‍'

ഗുജറാത്ത്:മാസ്ക് എങ്ങനെ കൃത്യമായ രീതിയില്‍ സംസ്കരിക്കാം എന്നത് ഇന്ന് വളരെ പ്രസക്തി നേടുന്ന ചോദ്യമാണ്. ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ബിനിഷ് ദേശായി. മാലിന്യങ്ങളില്‍ നിന്ന് ഉപയോഗപ്രദമായ വസ്തുക്കള്‍ നിര്‍മ്മിച്ചെടുക്കുന്നതില്‍ ഇതിന് മുമ്പും ബിനീഷ് ദേശായി ശ്രദ്ധ നേടിയിട്ടുണ്ട്. അങ്ങനെയാണ് 'റീസൈക്കിള്‍ മാന്‍ ഓഫ് ഇന്ത്യ' എന്ന പേര് ഇദ്ദേഹത്തിന് സ്വന്തമാകുന്നത്. കൊവിഡ് സമയത്ത് വീണ്ടുമൊരു കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ്. ഉപേക്ഷിക്കപ്പെട്ട മാസ്കുകളില്‍ നിന്ന് ഇഷ്ടിക രൂപപെടുത്തിയിരിക്കുകയാണ് ബിനീഷ്.
കൊവിഡ് സമയത്ത് ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോഴാണ് ഈ ചെറുപ്പക്കാരന്‍ തന്റെ വീട്ടിലെ ലബോറട്ടറിയില്‍ പരീക്ഷണങ്ങളില്‍ മുഴുകിയത്. ആ സമയങ്ങളില്‍ നമ്മള്‍ ഏറെ ചര്‍ച്ച ചെയ്തത് ലോക്ക്ഡൗണ്‍ എങ്ങനെ മലിനീകരണം കുറയ്ക്കാന്‍ സഹായിച്ചു എന്നതിനെ കുറിച്ചാണ്. എന്നാല്‍ മാസ്ക്, പിപിഇ കിറ്റുകള്‍ എന്നിവയുടെ മാലിന്യങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്. കൃത്യമായ സംസ്കരണം നടന്നില്ലെങ്കില്‍ വലിയൊരു വിപത്തിലേക്കാണ് ഇത് എത്തിനില്‍ക്കുക. പക്ഷെ അപ്പോഴും ഇവയുടെ ഉപയോഗം കുറയ്ക്കുക എന്നത് സാധ്യമല്ല. ഇവയുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്.
അതിനൊരു പരിഹാരമാണ് ഈ ഇരുപത്തിയെട്ടുകാരന്‍ മുന്നോട്ട് വെക്കുന്നത്. ഗുജറാത്ത് ആസ്ഥാനമായുള്ള ഇക്കോ-ഇക്ലെക്റ്റിക് ടെക്നോളജീസിന്റെ സ്ഥാപകന്‍ കൂടിയാണ് ബിനീഷ് ദേശായി. വലിച്ചെറിയപ്പെട്ട മാലിന്യ വസ്തുക്കളെ എങ്ങനെ പുനരുപയോഗിക്കാം എന്നതിലാണ് ബിനീഷിന്റെ ശ്രദ്ധ. തന്റെ കുടുംബത്തില്‍ നിന്ന് തന്നെ ഉപയോഗിച്ച മാസ്കുകള്‍ ശേഖരിച്ച്‌, നോണ്‍ വൂവണ്‍ ഫൈബറുകള്‍ കൊണ്ട് നിര്‍മ്മിച്ച മാസ്കുകള്‍ അദ്ദേഹം പഠിക്കാന്‍ ഉപയോഗിച്ച്‌ തുടങ്ങി. "പരീക്ഷണം ആരംഭിക്കുന്നതിന് മുൻപ് ശേഖരിച്ച മാസ്കുകള്‍ രണ്ട് ദിവസം അണുനാശിനിയില്‍ മുക്കിവെയ്ക്കും" ദേശായി പറയുന്നു. തുടര്‍ന്ന് അദ്ദേഹം തന്റെ ലാബില്‍ സൃഷ്ടിച്ച "സ്പെഷ്യല്‍ ബൈന്‍ഡറുകള്‍" ഉപയോഗിച്ച്‌ അവയെ മിക്സ് ചെയ്തു.
ഈ ഇഷ്ടികകള്‍ക്ക്, വിജയകരമായ അനുപാതം 52% PPE + 45% പേപ്പര്‍ മാലിന്യം + 3% ബൈന്‍ഡര്‍ ആയിരുന്നു എന്നും അദ്ദേഹം പറയുന്നു. പിന്നീട് അദ്ദേഹം ചെയ്തത് പിപിഇ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഇക്കോ ബിന്നുകള്‍ സ്ഥാപിക്കുകയായിരുന്നു. ഇതുമായി സഹകരിക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുമായും തദ്ദേശ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടു. സ്വകാര്യ ആശുപത്രികള്‍, മാളുകള്‍, സലൂണുകള്‍ എന്നിവയുമായി സഹകരിക്കാനും ശ്രമിച്ചു.
"ഫോബ്‌സിന്റെ '30 അണ്ടര്‍ 30' ഏഷ്യ 2018 സാമൂഹിക സംരംഭകരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട് ദേശായി. ശരിയായ സാനിറ്റേഷന്‍ പ്രോട്ടോക്കോളുകള്‍ പാലിച്ച ശേഷം, മെറ്റീരിയല്‍ കീറുകയും പേപ്പര്‍ മില്ലുകളില്‍ നിന്ന് സംഭരിക്കുന്ന വ്യാവസായിക പേപ്പര്‍ മാലിന്യങ്ങളില്‍ ചേര്‍ക്കുകയും തുടര്‍ന്ന് ബൈന്‍ഡറുമായി കലര്‍ത്തുകയും ചെയ്യും. "മിക്സ് 5-6 മണിക്കൂര്‍ നേരത്തേക്ക് അച്ചില്‍ സ്ഥാപിക്കും. മൂന്ന് ദിവസത്തേക്ക് ഉണക്കിയ ശേഷം ഇഷ്ടിക ഉപയോഗത്തിന് തയ്യാറാണ്." അദ്ദേഹം പറയുന്നു.

Related News