Loading ...

Home National

പഞ്ചാബില്‍ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത്‌സിംഗ് 16ന് സത്യപ്രതിജ്ഞ ചെയ്യും

പഞ്ചാബ്: പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി, നിയുക്ത മുഖ്യമന്ത്രി ഭഗവന്ത്സിംഗ്മാന്റെ നേതൃത്വത്തില്‍ മാര്‍ച്ച്‌ 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.പഞ്ചാബില്‍ 117 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 92 സീറ്റില്‍ ജയിച്ചാണ് ആംആദ്മി പഞ്ചാബിന്റെ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലേറുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ നാളെ അമൃത്സറില്‍ റോഡ് ഷോയും നടക്കും.അപ്രതീക്ഷിതവിജയം നേടിയ ശേഷം ഭഗവന്ത്‌സിംഗ് ഡല്‍ഹിയിലെത്തി അരവിന്ദ് കേജ്രിവാളിനെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. അതിന് ശേഷമാണ് മാര്‍ച്ച്‌ 16ന് സത്യപ്രതിജ്ഞാ ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ചണ്ഡീഗഢില്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന ആംആദ്മി പാര്‍ട്ടി നിയമസഭാ കക്ഷിയോഗം ഭഗവന്ത് സിംഗ് മാനെ നേതാവായി തിരഞ്ഞെടുത്തു.ജനവിധി മാനിക്കുന്നുവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി ഇന്നലെ ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചു. പി.സി.സി അദ്ധ്യക്ഷന്‍ നവ്ജോത് സിംഗ് സിദ്ദുവും ഭഗവന്ത്സിംഗ് മാനെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരുന്നു.
ബി.ജെ.പി ജയിച്ച ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ബി.ജെ.പി കേന്ദ്ര നേതൃത്വം കൈക്കൊള്ളും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.

Related News