Loading ...

Home National

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും

ഡല്‍ഹി:രണ്ട് ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. അടുത്ത മാസം കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചര്‍ച്ചകളാണ് മുഖ്യ അജണ്ടയാകുക.പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടന റിപ്പോര്‍ട്ട് പിബി ചര്‍ച്ച ചെയ്തു തയ്യാറാക്കും. ഈ മാസം അവസാനം ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തില്‍ സംഘടന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. ഇതിന് പുറമെ നിലവിലെ രാഷ്ട്രീയ സാഹചര്യം, പഞ്ചാബ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം എന്നിവയും ചര്‍ച്ചയാകും. ഈ മാസം 25,26,27 തീയതികളിലാണ് കേന്ദ്രകമ്മറ്റി യോഗം നടക്കുന്നത്.

Related News