Loading ...

Home National

ശ്രീ​ല​ങ്ക-​ഇ​ന്ത്യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ 100 ശ​ത​മാ​നം കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കും:ക​ര്‍​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍

ബം​ഗ​ളൂ​രു: കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ആ​ളൊ​ഴി​ഞ്ഞ ഗാ​ല​റി​ക​ളി​ല്‍ ഇ​നി മുതല്‍ ക​ളി​യാ​ര​വ​ങ്ങ​ള്‍ നി​റ​യും.ശ്രീ​ല​ങ്ക-​ഇ​ന്ത്യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ 100 ശ​ത​മാ​നം കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നൊരുങ്ങി ക​ര്‍​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ . കോ​വി​ഡി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് നൂ​റു ശ​ത​മാ​നം കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച്‌ രാ​ജ്യ​ത്ത് ക്രി​ക്ക​റ്റ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്.എന്നാല്‍,നേ​ര​ത്തെ 50 ശ​ത​മാ​നം കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നാ​ണ് ബി​സി​സി​ഐ​യും ക​ര്‍​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റ് വാ​ങ്ങാ​ന്‍ എ​ത്തി​യ​തോ​ടെ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി വാ​ങ്ങി 100 ശ​ത​മാ​നം കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Related News