Loading ...

Home National

ഉ​ത്ത​രേ​ന്ത്യ​യെ വി​റ​പ്പി​ച്ച്‌ കൊ​ടു​ങ്കാ​റ്റും പേ​മാ​രി​യും; മ​ര​ണ​സം​ഖ്യ 28 ആ​യി

ന്യൂ​ഡ​ല്‍​ഹി/​കോ​ല്‍​ക്ക​ത്ത: ഉ​ത്ത​ര്‍​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ള്‍, ഡ​ല്‍​ഹി, ബി​ഹാ​ര്‍, തെ​ല​ങ്കാ​ന, ആ​ന്ധ്ര പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വീ​ശി​യ​ടി​ച്ച പൊ​ടി​ക്കാ​റ്റി​ലും പേ​മാ​രി​യി​ലും ഇ​ടി​മി​ന്ന​ലി​ലു​മാ​യി നി​ര​വ​ധി പേ​ര്‍ മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ള്‍-9, തെ​ല​ങ്കാ​ന​യി​ലും ആ​ന്ധ്ര പ്ര​ദേ​ശി​ലു​മാ​യി ഒ​ന്പ​ത്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്-8, ഡ​ല്‍​ഹി-2 എ​ന്നി​ങ്ങ​നെ​യാ​ണ് മ​രി​ച്ച​വ​രു​ടെ ല​ഭ്യ​മാ​കു​ന്ന ക​ണ​ക്കു​ക​ള്‍. പേ​മാ​രി​യി​ലും കൊ​ടു​ങ്കാ​റ്റി​ലും നി​ര​വ​ധി പേ​ര്‍​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. 

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഖാ​സ്ഗ​ഞ്ച്, ആ​ഗ്ര, ഗാ​സി​യാ​ബാ​ദ്, ഗ്രേ​റ്റ​ര്‍ നോ​യി​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൊ​ടു​ങ്കാ​റ്റും പേ​മാ​രി​യും കൂ​ടു​ത​ല്‍ നാ​ശം വി​ത​ച്ച​ത്. ഞാ​യ​റാ​ഴ്ച ഒ​ന്പ​തു​പേ​ര്‍​കൂ​ടി മ​രി​ച്ച​തോ​ടെ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഏ​പ്രി​ല്‍ 30-നു​ശേ​ഷം ഇ​ടി​മി​ന്ന​ലി​നും പേ​മാ​രി​യി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 46 ആ​യി. 

തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ലും ആ​ഞ്ഞ​ടി​ക്കു​ന്ന പൊ​ടി​ക്കാ​റ്റി​ലും ഡ​ല്‍​ഹി​യി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി, ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. 50-70 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​ണ് ഇ​വി​ടെ കാ​റ്റു വീ​ശി​യ​ത്. 

ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള 70 വി​മാ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യി എ​എ​ന്‍​ഐ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. നി​ര​വ​ധി സ​ര്‍​വീ​സു​ക​ള്‍ അ​നി​ശ്ചി​ത​മാ​യി വൈ​കു​ക​യാ​ണ്. മെ​ട്രോ സ​ര്‍​വീ​സു​ക​ളെ​യും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. നോ​യി​ഡ, ദ്വാ​ര​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ര്‍​വീ​സു​ക​ള്‍ അ​ര​മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്കു നി​ര്‍​ത്തി​വ​ച്ചു. വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് മ​ഴ ആ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച ഡ​ല്‍​ഹി​യ​ട​ക്ക​ക്കം 13 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ന​ത്ത പൊ​ടി​ക്കാ​റ്റ് വീ​ശി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ഡ​ല്‍​ഹി, ച​ണ്ഡി​ഗ​ഡ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി. ഈ ​മാ​സം തു​ട​ക്ക​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വീ​ശി​യ​ടി​ച്ച പൊ​ടി​ക്കാ​റ്റി​ലും മ​ഴ​യി​ലും നൂ​റി​ല​ധി​കം പേ​ര്‍ മ​രി​ച്ചി​രു​ന്നു.

Related News