Loading ...

Home National

60000ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ ഭഗവന്ത് മാന്‍;മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് മിന്നും ജയം

പഞ്ചാബ്:പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മാന് മിന്നും വിജയം. ധുരി മണ്ഡലത്തില്‍ മത്സരിച്ച ഭഗവത് മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ ദല്‍വീര്‍ സിങിനെയാണ് പരാജയപ്പെടുത്തിയത്.ധുരിയില്‍ ഭഗവന്ത് മാന്‍ 82,592 വോട്ടുകള്‍ നേടിയപ്പോള്‍ ദല്‍വീര്‍ സിങിന് 24,386 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഏകദേശം 60,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഭഗവന്തിന്‍റെ വിജയം. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 64.29 ശതമാനം വോട്ടുകളോടെയാണ് ഭഗവന്ത് മാന്‍ പഞ്ചാബില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തീര്‍ത്തത്.
1977 മുതല്‍ ശിരോമണി അകാലിദള്‍ നാലു തവണയും കോണ്‍ഗ്രസ് മൂന്നു തവണയും ജയിച്ച ധുരി മണ്ഡലത്തിലാണ് ഭഗവന്ത് ഇക്കുറി പോരിനിറങ്ങിയത്. 2017ല്‍ കോണ്‍ഗ്രസിലെ ദല്‍വീര്‍ സിങ് ഗോള്‍ഡി എ.എ.പി സ്ഥാനാര്‍ത്ഥിയെ 2811 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ധുരിയില്‍ തോല്‍പ്പിച്ചത്. എന്നാല്‍ ഇത്തവണ സിറ്റിങ് എംഎല്‍എയായ കോണ്‍ഗ്രസിന്‍റെ ദല്‍വീര്‍ സിങ്ങിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ഭഗവന്തിന്‍റെ വിജയം.

Related News