Loading ...

Home International

യുക്രൈനില്‍ റഷ്യയുടെ രാസായുധം:മുന്നറിയിപ്പ് നൽകി യു.എസ്.

വാഷിംഗ്ടണ്‍: യുക്രൈയിന്‍-റഷ്യ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ റഷ്യ രാസായുധവും ജൈവായുധവും പ്രയോഗിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യു.എസ്.
യുക്രൈയിന്‍ പരീക്ഷണശാലകളില്‍ യു.എസിന്റെ സഹായത്തോടെ നിരോധിത രാസജൈവായുധങ്ങള്‍ നിര്‍മിക്കുകയാണെന്ന് റഷ്യന്‍ വാദം അസംബന്ധമാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. അമേരിക്കയ്ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതിന് ,​യുക്രൈയ്നില്‍ രാസായുധപ്രയോഗത്തിന് റഷ്യ തയാറെടുക്കുകയാണെന്നതിന്റെ സൂചനയാണിതെന്നും സാകി മുന്നറിയിപ്പ് നല്‍കി. പുട്ടിന്റെ എതിരാളിയും റഷ്യന്‍ പ്രതിപക്ഷ നേതാവുമായ അലക്സി നവാല്‍നിക്കെതിരെയുള്ള വധശ്രമത്തിന്റെ ഭാഗമായി രാസായുധം പ്രയോഗിച്ച റഷ്യ ഇതേ നിലപാട് യുക്രൈയിനെതിരെയും സ്വീകരിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും സാകി കൂട്ടിച്ചേര്‍ത്തു.

Related News