Loading ...

Home International

മക്ക മസ്ജിദുല്‍ ഹറമില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പരിശോധന റദ്ദാക്കിയതായി ഹജ് ഉംറ മന്ത്രാലയം

മക്ക മസ്ജിദുല്‍ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും വിശ്വസികള്‍ക്ക് പ്രവേശിക്കുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പ് സ്റ്റാറ്റസ് (ഇമ്മ്യൂണ്‍) പരിശോധന റദ്ദാക്കിയതായി ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ സൗദിക്ക് പുറത്തു നിന്ന് വരുന്ന ഉംറ തീര്‍ഥാടകര്‍ക്ക് പെര്‍മിറ്റ് (അനുമതി) ലഭിക്കുന്നതിന് പ്രതിരോധ കുത്തിവയ്പ്പ് ഡേറ്റ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയും റദ്ദാക്കി. ഇവര്‍ അംഗീകൃത പിസിആര്‍ ആന്റിജന്‍ പരിശോധനയുടെ നെഗറ്റീവ് ഫലം നല്‍കണമെന്ന വ്യവസ്ഥയും, ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന്‍ , ഹോം ക്വാറന്റീന്‍ എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇരു ഹറം പള്ളിക്കകത്തും മാസ്ക് ധരിക്കുന്നതും ഉംറയ്ക്കും റൗദയിലെ നമസ്കാരത്തിനും അനുമതി തേടുന്നതും തുടരും.

Related News