Loading ...

Home International

ഒ​പെ​ക് രാ​ജ്യ​ങ്ങ​ള്‍ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കും:എണ്ണയുടെയും സ്വര്‍ണ്ണത്തിന്റെയും വില താഴുന്നു

മ​സ്ക​ത്ത്: ഒ​പെ​ക് രാ​ജ്യ​ങ്ങ​ള്‍ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​ന്ന​തോ​ടെ എ​ണ്ണ​വി​ല കു​റ​ഞ്ഞു​തു​ട​ങ്ങി.ഒ​മാ​ന്‍ അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല 
ഒ​റ്റ​ദി​വ​സം കൊ​ണ്ട് 12.34 ഡോ​ള​ര്‍ കു​റ​ഞ്ഞു. മേ​യി​ല്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള അ​സം​സ്കൃ​ത എ​ണ്ണ ബാ​ര​ലി​ന് 115.37 ഡോ​ള​റാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച വി​ല. ബു​ധാ​നാ​ഴ്ച ഒ​മാ​ന്‍ എ​ണ്ണ ബാ​ര​ലി​ന് 127.71 ഡോ​ള​റാ​യി​രു​ന്നു. വി​ല കു​റ​ഞ്ഞ​തോ​ടെ സ്വ​ര്‍​ണ​നി​ര​ക്കി​ലും കു​റ​വു​ണ്ടാ​യി. ക​ഴി​ഞ്ഞ ദി​വ​സം 12 ശ​ത​മാ​നം കു​റ​വാ​ണു​ണ്ടാ​യ​ത്.
ഒ​റ്റ ദി​വ​സം 15 ഡോ​ള​റി​ന്‍റെ ഇ​ടി​വു​ണ്ടാ​യി. ആ​ഗോ​ള മാ​ര്‍​ക്ക​റ്റി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ബാ​ര​ലി​ന് 139 ഡോ​ള​ര്‍​വ​രെ എ​ത്തി​യി​രു​ന്നു. 2008ലാ​ണ് സ​മാ​ന​മാ​യി ഉ​യ​ര്‍​ന്ന​ത്. ഉത്​പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന യു.​എ.​ഇ പ്ര​ഖ്യാ​പ​ന​മാ​ണ് വി​ല കു​റ​യാ​നി​ട​യാ​ക്കി​യ​ത്. എ​ണ്ണ ഉ​ത്​പാ​ദ​ക​രാ​ജ്യ​മാ​യ ഇ​റാ​ഖും ഉ​ത്​പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​ല പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും ഒ​പെ​ക് അം​ഗ രാ​ജ്യ​ങ്ങ​ളെ ഇ​തി​ന് പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും യു.​എ.​ഇ ഊ​ര്‍​ജ​മ​ന്ത്രി സു​ഹൈ​ല്‍ അ​ല്‍ മ​സ്റൂ​ഹി ട്വീ​റ്റ് ചെ​യ്തു. ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ത​ങ്ങ​ള്‍ ഒ​രു​ക്ക​മാ​ണെ​ന്ന്​ അ​മേ​രി​ക്ക​യി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​റും വ്യ​ക്ത​മാ​ക്കി.
യു.​എ.​ഇ.​യും സൗ​ദി അ​റേ​ബ്യ​യു​മാ​ണ് ഒ​പെ​കി​ലെ വ​ലി​യ ഉ​ത്​പാ​ദ​ക​ര്‍. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​റ് ബൈ​ഡ​ന്‍ റി​യാ​ദി​നോ​ടും അ​ബുദ​ബി​യോ​ടും 
ഉ​ത്​പാ​ദ​നം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ഫോ​ണി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​മേ​രി​ക്ക​ന്‍ ഊ​ര്‍​ജ സെ​ക്ര​ട്ട​റി ജ​നി​ഫ​ര്‍ ഗ്ര​ഹാ​മും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ലാ​ളി ക്ഷാ​മം അ​മേ​രി​ക്ക​ന്‍ എ​ണ്ണ​വ്യ​വ​സാ​യ മേ​ഖ​ല​ക്ക് ഉത്​പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.
എ​ണ്ണ​വി​ല താ​ഴ്​​ന്ന​തോ​ടെ സ്വ​ര്‍​ണ​വി​ല​യും കു​റ​ഞ്ഞി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച 22 കാ​ര​റ്റ് സ്വ​ര്‍​ണ ഗ്രാ​മി​ന് ഒ​മാ​നി​ലെ ജ്വ​ല്ല​റി​ക​ള്‍ 25.100 റി​യാ​ലാ​ണ് ഈ​ടാ​ക്കി​യ​ത്. ഇ​ത് സ​ര്‍​വ​കാ​ല റെ​ക്കോ​ഡാ​ണ്. എ​ന്നാ​ല്‍, വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 24.450 റി​യ​ലാ​യി കു​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി​യു​മാ​യു​ള്ള റി​യാ​ലി​ന്‍റെ വി​നി​മ​യ​നി​ര​ക്ക് വ്യാ​ഴാ​ഴ്ച 197.75 രൂ​പ​യി​ലെ​ത്തി.

Related News