Loading ...

Home National

70 ലക്ഷം ടണ്ണിന്റെ റെക്കോര്‍ഡ് ഗോതമ്പ്: കയറ്റുമതിയ്‌ക്കൊരുങ്ങി ഇന്ത്യ

രാജ്യം ഈ വര്‍ഷം 70 ലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്യാന്‍ ലക്ഷ്യമിടുന്നതായി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ആഗോളതലത്തില്‍ ഗോതമ്പിന്റെ വില സ്ഥിരമായി ഉയരുന്ന സാഹചര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധാന്യ ഉത്പാദകരായ ഇന്ത്യ ഗണ്യമായ വിപണിവിഹിതം ലക്ഷ്യമിട്ടാണ് ഈ റെക്കോര്‍ഡ് കയറ്റുമതിയ്ക്ക് ഒരുങ്ങുന്നത്.
2012-13 സാമ്പത്തികവര്‍ഷം ഇന്ത്യ 65 ലക്ഷം ഗോതമ്പിന്റെ റെക്കോര്‍ഡ് കയറ്റുമതി നടത്തിയിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ഉണ്ടായ വിലവര്‍ദ്ധനവ് മൂലം ഗോതമ്പ് കയറ്റുമതി വ്യാപാരികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ലാഭകരമായി മാറി. റഷ്യയ്ക്ക് മേല്‍ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെയും യുക്രൈനിലെ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ വിതരണ മേഖലയില്‍ തടസം നേരിടാനുള്ള സാധ്യത നിലനില്‍ക്കെ ചിക്കാഗോയില്‍ ഗോതമ്പിന്റെ അടിസ്ഥാനവില 40 ശതമാനത്തിലധികം ഉയര്‍ന്നു.
ലോകത്തെ ഗോതമ്പ് കയറ്റുമതിയുടെ 30 ശതമാനവും യുക്രൈനും റഷ്യയും ചേര്‍ന്നാണ് നടത്തുന്നത്. കരിങ്കടല്‍ മേഖലയില്‍ നിന്നുള്ള കയറ്റുമതിയ്ക്ക് ഉപഭോക്താക്കള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണെന്നും അതിന്റെ ഭാഗമായി ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി ത്വരിതപ്പെടുമെന്നും കഴിഞ്ഞയാഴ്ച വ്യാപാരികള്‍ പറഞ്ഞിരുന്നു. 

Related News