Loading ...

Home International

യൂറോപ്യന്‍ മേഖല യുദ്ധമുഖത്ത് :ഇന്ത്യ-ചൈന 15-ാംമത് കമാന്റര്‍ തല ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈനാ കമാന്റര്‍ തല ചര്‍ച്ച ഇന്ന്. ലഡാക് അതിര്‍ത്തിയിലെ സൈനിക നീക്കങ്ങളുടെ ഏറ്റവും പുതിയ അവലോകനമാണ് നടക്കുന്നത്.15-ാംമത് ചര്‍ച്ചയ്‌ക്കായി ലഡാക് മേഖലയിലെ ചുഷൂലിലാണ് ഇരു സേനാ വിഭാഗങ്ങളുടേയും കമാന്റര്‍മാര്‍ ഒത്തുകൂടുന്നത്. യൂറോപ്പിലെ യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ-ചൈന ചര്‍ച്ചകള്‍. യൂറോപ്പില്‍ ഉക്രൈനിനെ ആക്രമിക്കുന്ന റഷ്യയുടെ അടുത്ത സുഹൃത്തുക്കളാണ് ഇന്ത്യയും-ചൈനയുമെന്നുള്ളത് ഏറെ ഗൗരവമുള്ളതാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ത്യാ-ചൈന കമാന്റര്‍മാരും വിദേശകാര്യഉദ്യോഗസ്ഥരും സംയുക്തമായും കമാന്റര്‍മാര്‍ പ്രത്യേകവുമാണ് ചര്‍ച്ചകള്‍ നടത്താറുള്ളത്. ഇത്തവണ കമാന്റര്‍മാരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ശൈത്യകാലത്തിന്റെ അവസാന ഘട്ടത്തില്‍ നടക്കുന്ന ചര്‍ച്ച ഏറെ നിര്‍ണ്ണായകമാണ്. 1597 കിലോമീറ്റര്‍ നീളം വരുന്ന ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ നിലവിലുള്ള സൈനിക സാന്നിദ്ധ്യം ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് സൂചന.യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും ഇരുസൈനിക വിഭാഗങ്ങളും സംയുക്തമായി പിന്മാറാനാണ് 2020 മെയ് മാസം തീരുമാനിച്ചത്. ഇതുപ്രകാരം ഗാല്‍വാന്‍ താഴ്വരയിലും പാംഗോംഗ് സോ തടാക്കരയിലുമുള്ള സൈനിക വിന്യാസമാണ് പിന്നോട്ട് വലിക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ ഇന്ത്യ നടത്തുന്ന നീക്കത്തിന് വിപരീതമായി ചൈന പലപ്പോഴും സൈനികരെ പിന്‍വലിച്ചിട്ടില്ലെന്നത് ചര്‍ച്ചകളില്‍ ആരോപണമായി ഉയര്‍ന്നുവന്നിരുന്നു. അരലക്ഷത്തോളം സൈനികരെ ചൈന അതിര്‍ത്തിയിലേക്ക് വിന്യസിച്ചതിന്റെ ആശങ്കയും ഇന്ത്യ രേഖപ്പെടുത്തിയിരുന്നു.

Related News