Loading ...

Home National

യോ​ഗി ആദിത്യനാഥ്: യുപിയില്‍ ചരിത്രം കുറിച്ച് രണ്ടാമൂഴം

യുപിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഭരണത്തുടര്‍ച്ച നേടുന്നത് 37 വര്‍ഷത്തിന് ശേഷമാണ്. 2017 മാര്‍ച്ച്‌ 19ന് യുപിയുടെ മുഖ്യമന്ത്രിയായി അജയ് മോഹന്‍ ഭിഷ്ട് എന്ന യോ​ഗി ആദിത്യനാഥ് എത്തുമ്പോള്‍ മോദിയായിരുന്നു വിജയത്തിന്റെ ശില്‍പ്പി. മോദി പ്രഭാവമായിരുന്നു യുപിയുടെ വിജയത്തിന് പിന്നില്‍.എന്നാല്‍ യോ​ഗി തുടര്‍ഭരണത്തിലേക്ക് എത്തുമ്പോള്‍ 2022 ലെ തിരഞ്ഞെടുപ്പിന് യുപി ഒരുങ്ങിയത് മുതല്‍ എല്ലാ കണ്ണുകളും കാതുകളും യോ​ഗിയുടെ പ്രവര്‍ത്തികളിലേക്കും പ്രസ്താവനകളിലേക്കും ആയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്കുള്ള യോ​ഗി ആദിത്യനാഥിന്റെ ചുവട് വയ്പായി ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ കണ്ടാലും അതിശയപ്പെടേണ്ടതില്ല. 26-ാം വയസില്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ഏറ്റവും പ്രായം കുറ‍ഞ്ഞ എംപിയായി 1998ല്‍ യോ​ഗി ലോക്സഭയിലേക്കെത്തിയെങ്കിലും ബിജെപിയുടെ രാഷ്ട്രീയമുഖമായി മാറിയത് 2017ലാണെന്ന് പറയാം.എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് മോദിയുടെ പ്രഭാവത്തില്‍ ബിജെപി 2017ല്‍ യുപിയില്‍ വന്‍ വിജയം നേടിയത്. ഇതിനെ തിരുത്തിക്കൊണ്ട് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയാണ് യോ​ഗി വീണ്ടും അധികാരത്തിലെത്തുന്നത്. യുപിയില്‍ ആദ്യമായാണ് ഒരു ബിജെപി മുഖ്യമന്ത്രി അധികാരത്തുടര്‍ച്ച നേടുന്നത്.

Related News