Loading ...

Home National

മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത അമ്മമാര്‍ക്ക് ആശ്വാസം : രാജ്യത്ത് 32-ാമത് മുലപ്പാല്‍ സംഭരണ ബാങ്ക് ആരംഭിച്ചു

ഭുവനേശ്വര്‍: അമ്മമാര്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത നവജാതശിശുക്കളെ പരിപാലിക്കുന്നതിനായി, ഒഡീഷയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ബുധനാഴ്ച ആദ്യത്തെ മനുഷ്യ പാല്‍ ബാങ്ക് ആരംഭിച്ചു.ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായുള്ള പദ്ധതി സര്‍ക്കാര്‍ ആശുപത്രിയിലെ പീഡിയാട്രിക് വാര്‍ഡില്‍ ഉദ്ഘാടനം ചെയ്തു.
മുലയൂട്ടുന്ന അമ്മമാരുടെ പാല്‍ ഈ സ്ഥാപനത്തില്‍ സംഭരിക്കുകയും സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിലേക്ക് ആവശ്യമുള്ളപ്പോള്‍ വിതരണം ചെയ്യുകയും ചെയ്യുമെന്ന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ലക്ഷ്മിധര്‍ സാഹു പറഞ്ഞു.
'മുലപ്പാല്‍ നവജാത ശിശുക്കള്‍ക്ക് ഒരു അമൃതമാണ്. എന്നിരുന്നാലും, ചില അമ്മമാര്‍ക്ക് പല കാരണങ്ങളാല്‍ ആദ്യ ആഴ്ചകളില്‍ കുഞ്ഞിന് മുലയൂട്ടാന്‍ കഴിഞ്ഞെന്ന് വരില്ല. അത്തരം സാഹചര്യങ്ങളില്‍, നവജാതശിശുക്കള്‍ ഈ മുലപ്പാല്‍ സംഭരണ ബാങ്ക് ഒരു അനുഗ്രഹമായി മാറും', സാഹു പിടിഐയോട് പറഞ്ഞു.
രാജ്യത്തെ 32-ാമത് സമഗ്ര മുലയൂട്ടല്‍ മാനേജ്മെന്റ് സെന്ററാണിത്.

Related News