Loading ...

Home National

ഗൂഗിളും ടാലന്റ്സ്പ്രിന്റും ചേര്‍ന്ന് വനിതാ എഞ്ചിനീയര്‍മാര്‍ക്ക് പരിശീലന പരിപാടി ഈ വര്‍ഷം നടത്തും

ഗൂഗിളും ടാലന്റ്സ്പ്രിന്റും ചേര്‍ന്ന് വനിതാ എഞ്ചിനീയര്‍മാര്‍ക്ക് വേണ്ടിയുള്ള പരിശീലന പരിപാടിയുടെ നാലാം പതിപ്പ് ഈ വര്‍ഷം നടത്തും.വൈവിധ്യമാര്‍ന്ന സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള സംരംഭകരെയും വിദ്യാര്‍ത്ഥിനികളെയും മികച്ച സാങ്കേതിക കരിയര്‍ തിരഞ്ഞെടുക്കുന്നതിനായി തയ്യാറെടുക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് WEയുടെ പ്രധാന ലക്ഷ്യം.
ഈ വര്‍ഷം, ആഗോളതലത്തില്‍ മികച്ച സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാകുന്നതിന് 250 ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി പരിശീലിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാര്‍ത്ഥിക്കും 100 ശതമാനം ട്യൂഷന്‍ സ്കോളര്‍ഷിപ്പും 100,000 രൂപ സ്റ്റൈപ്പന്‍ഡും ലഭിക്കും. രണ്ട് വര്‍ഷത്തെ മികച്ച പരിശീലനമാണ് പദ്ധതി വഴി വാഗ്ധാനം ചെയ്യുന്നത്. ടാലന്റ്‌സ്പ്രിന്റിലെ മികച്ച ഫാക്കല്‍റ്റികളുടെ ക്ലാസുകളും വ്യവസായ വിദഗ്ധരില്‍ നിന്നും ഗൂഗിളിലെ എഞ്ചിനീയര്‍മാരില്‍ നിന്നും സാങ്കേതിക വിദഗ്ധരില്‍ നിന്നും മികച്ച മാര്‍ഗനിര്‍ദേശങ്ങളും വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിക്കും.
എഞ്ചിനീയറിംഗ് പശ്ചാത്തലമുള്ള ബിടെക് അല്ലെങ്കില്‍ ബിഇ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് അവസരം. ഐടി, സിഎസ്‌ഇ, ഇഇഇ, മാത്തമാറ്റിക്സ് അപ്ലൈഡ് മാത്ത് അല്ലെങ്കില്‍ തത്തുല്യ വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്കും 10ലും 12-ലും 70 ശതമാനത്തിലധികം മാര്‍ക്ക് നേടിയിട്ടുള്ള വിദ്യാര്‍ത്ഥിനികള്‍ക്കും ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായി അപേക്ഷിക്കാം. എഞ്ചിനീയറിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് മാര്‍ച്ച്‌ 8 മുതല്‍ 15 വരെ we.talentsprint.com എന്ന വെബ്സൈറ്റ് വഴി അപേക്ഷകള്‍ അയയ്ക്കാം.

Related News