Loading ...

Home National

കശ്മീരില്‍ ഏറ്റുമുട്ടല്‍: ഭീകരനെ വകവരുത്തി സൈന്യം

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.പുല്‍വാമയിലെ നൈന ബാത്ത്‌പോറ പ്രദേശത്തായിരുന്നു സംഭവം. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വകവരുത്തി. ഇയാള്‍ ഏതു ഭീകരസംഘടനയില്‍പ്പെട്ട ആളാണെന്ന് തിരിച്ചറിയാനായിട്ടില്ല.അതേസമയം സംഭവസ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് കശ്മീര്‍ പോലീസ് നല്‍കുന്ന വിവരം. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് പോലീസും സൈന്യവും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്. ഇത് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.വെടിവയ്പ്പുണ്ടായതോടെ സൈന്യം പ്രത്യാക്രമണം നടത്തുന്നതിനിടെയാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസവും മേഖലയില്‍ ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

Related News