Loading ...

Home International

യുക്രൈനില്‍ ആക്രമണം കടുപ്പിച്ച്‌ റഷ്യ; നാലാം ഘട്ട സമാധാന ചര്‍ച്ച ഇന്ന്

യുക്രൈനില്‍ ആക്രമണം കടുപ്പിച്ച്‌ റഷ്യ. റഷ്യ-യുക്രൈന്‍ വിദേശകാര്യമന്ത്രിതല ചര്‍ച്ച ഇന്ന് നടക്കും.മരിയുപോളിലെ ആശുപത്രി റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. മരിയുപോളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് റഷ്യന്‍ ആക്രമണമുണ്ടായത്. നിരവധി പേര്‍ മരിച്ചെന്നും കുട്ടികള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും യുക്രൈന്‍ അധികൃതര്‍ പറഞ്ഞു. ആക്രമണം ഞെട്ടിക്കുന്നതാണെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. അതേസമയം റഷ്യ - യുക്രൈന്‍ മന്ത്രിതല ചര്‍ച്ച ഇന്ന് തുര്‍ക്കിയില്‍ നടക്കും. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമാണ് ചര്‍ച്ച നടത്തുക. ചര്‍ച്ചയില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫേല്‍ ഗ്രോസിയും പങ്കെടുക്കും. യുക്രൈന് 1360 കോടി ഡോളര്‍ ധനസഹായം നല്‍കുന്നതിന് യു. എസ് ജനപ്രതിനിധി സഭ അംഗീകരം നല്‍കി. 

Related News