Loading ...

Home International

ദുബായ് നഗരത്തിലൂടെ രണ്ട്​ ജലപാതകള്‍ കൂടി: ജ​ല​ഗ​താ​ഗ​തം വി​ക​സിപ്പിക്കാൻ ലക്ഷ്യം

ദുബായ്: ദുബായ് ന​ഗ​ര​ത്തി​ലെ ര​ണ്ട് ജ​ല​പാ​ത​ക​ളി​ല്‍ കൂ​ടി ആ​ര്‍.​ടി.​എ മ​റൈ​ന്‍ സ​ര്‍​വി​സ് ആ​രം​ഭി​ക്കു​ന്നു.ജ​ല​ഗ​താ​ഗ​തം വി​ക​സി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട്​ ദുബായ് ന​ട​പ്പാ​ക്കു​ന്ന 2020-2030 മാ​സ്റ്റ​ര്‍ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി. ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളെ​യും താ​മ​സ​യി​ട​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ച്ചാ​ണ് പു​തി​യ സ​ര്‍​വി​സു​ക​ള്‍. ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ ബ്ലൂ ​വാ​ട്ട​ര്‍ ഐ​ല​ന്‍​ഡി​നെ​യും ദുബായ് മ​റീ​ന​യെ​യും ഷ​ട്ടി​ല്‍ സ​ര്‍​വി​സ് വ​ഴി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഒ​രു ജ​ല​പാ​ത. താ​മ​സ മേ​ഖ​ല​യാ​യ ദുബായ് ക്രീ​ക്ക് മ​റീ​ന​യി​ല്‍ (ക്രീ​ക്ക് ഹാ​ര്‍​ബ​ര്‍) നി​ന്ന് ഫെ​സ്റ്റി​വ​ല്‍ സി​റ്റി​യി​ലേ​ക്കാ​ണ് മ​റ്റൊ​രു സ​ര്‍​വി​സ്.
ബ്ലൂ ​വാ​ട്ട​റി​ല്‍ നി​ന്നു​ള്ള ആ​ദ്യ ലൈ​ന്‍ തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി​വ​രെ വൈ​കീ​ട്ട് 4.50 മു​ത​ല്‍ രാ​ത്രി 11.25 വ​രെ​യും ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കീ​ട്ട് 4.10 മു​ത​ല്‍ രാ​ത്രി 11.45 വ​രെ​യും​ പ്ര​വ​ര്‍​ത്തി​ക്കും. അ​ഞ്ച്​ ദി​ര്‍​ഹ​മാ​ണ്​ ഫീ​സ്. ദുബായ് ക്രീ​ക്കി​ല്‍ നി​ന്നു​ള്ള ര​ണ്ടാം ലൈ​ന്‍ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. വൈ​കീ​ട്ട് നാ​ല്​ മു​ത​ല്‍ രാ​ത്രി 11.55 വ​രെ​യാ​ണ്​ പ്ര​വ​ര്‍​ത്ത​നം. ര​ണ്ട്​ ദി​ര്‍​ഹം മാ​ത്ര​മാ​ണ്​ നി​ര​ക്ക്.ഫെ​സ്റ്റി​വ​ല്‍ സി​റ്റി​യി​ലെ രാ​ത്രി​ക്കാ​ഴ്ച​ക​ള്‍ ക​ണ്ട്​ ക​റ​ങ്ങി ന​ട​ക്കാ​ന്‍ ഇ​തു​വ​ഴി അ​വ​സ​രം ല​ഭി​ക്കും. ര​ണ്ട്​ ദി​ര്‍​ഹ​മി​ന്​ ഉ​ല്ലാ​സ ബോ​ട്ട്​ യാ​ത്ര​യും ല​ഭി​ക്കും. സൂ​ഖ്​ അ​ല്‍ മ​ര്‍​ഫ​യെ​യും ദുബായ് ഐ​ല​ന്‍​ഡി​നെ​യും ദുബായ് ക്രീ​ക്കി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന സ​ര്‍​വി​സും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Related News