Loading ...

Home International

കൊവിഡ് ബാധിച്ചവരുടെ തലച്ചോർ ചുരുങ്ങും, ഓർമശക്തി കുറയും; സ്ഥിരീകരിച്ച് പഠനം

ലണ്ടൻ: കൊവിഡ് ബാധിതരായ ശേഷം സുഖപ്പെടുന്നവരുടെ തലച്ചോറിൻ്റെ വലുപ്പത്തിലും ശേഷിയിലും കുറവുണ്ടാകുന്നുണ്ടെന്ന് സ്ഥിരീകരിച്ച് പഠനം. നേരിയ തോതിൽ കൊവിഡ് ബാധിച്ച ശേഷം സുഖപ്പെട്ടവരിൽ പോലും മസ്തിഷ്തത്തി. സ്ഥിരമായ മാറ്റങ്ങളുണ്ടായെന്നാണ് കണ്ടെത്തൽ.

കൊവിഡ് 19 സുഖപ്പെട്ടവരിൽ മാസങ്ങള്‍ക്കു ശേഷം നടത്തിയ പഠനത്തിലാണ് മസ്തിഷ്കത്തിലുണ്ടായ മാറ്റങ്ങള്‍ കണ്ടെത്തിയത്. ഗന്ധങ്ങള്‍ തിരിച്ചറിയാൻ സഹായിക്കുന്ന ഭാഗത്തും തലച്ചോറിൻ്റെ മൊത്തത്തിലുള്ള വലുപ്പത്തിലുമാണ് വ്യത്യാസങ്ങള്‍ കണ്ടെത്തിയത്. സാധാരണയായി പത്ത് വര്‍ഷത്തിനിടെ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ഏതാനും മാസങ്ങള്‍ കൊണ്ട് ഉണ്ടായതെന്നാണ് കണ്ടെത്തൽ. ഈ മാറ്റങ്ങള്‍ തലച്ചോറിൻ്റെ ബുദ്ധിപരമായ ശേഷിയിലും മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. നേച്ചര്‍ ജേണലിലാണ് പഠനം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്.പഠനത്തിൻ്റെ ഭാഗമായി 785 പേരുടെ തലച്ചോറുകളാണ് എംആര്‍ഐ സ്കാനിങ് ഉപയോഗിച്ച് പരിശോധിച്ചത്. കൊവിഡ് 19 മാഹാമാരിയ്ക്ക് മുൻപായിരുന്നു ആദ്യ സാമ്പിളുകള്‍ ശേഖരിച്ചത്. തുടര്‍ന്ന് 38 മാസങ്ങള്‍ക്കു ശേഷം ഇതിൽ 401 പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഈ കാലയളവിൽ ആദ്യ സര്‍വേയിൽ പങ്കെടുത്ത മുഴുവൻ പേരെയും വീണ്ടും എംആര്‍ഐ സ്കാനിങിനു വിധേയമാക്കി. 51 വയസ് മുതൽ 81 വയസ് വരെ പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയരാക്കിയത്. ഇവരിൽ ഡയബറ്റിസ്, രക്താതിസമ്മര്‍ദ്ദം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും ഉണ്ടായിരുന്നു. ഈ പഠനത്തിൽ നിന്നാണ് തലച്ചോറിലുണ്ടായ മാറ്റങ്ങള്‍ രണ്ടെത്തിയത്.

എന്നാൽ തലച്ചോറിൻ്റെ വലുപ്പത്തിലുണ്ടായത് ചെറിയ മാറ്റങ്ങള്‍ മാത്രമാണെന്നും ഇത് നഗ്നനേത്രങ്ങള്‍ കൊണ്ട് തിരിച്ചറിയാൻ കഴിയില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. തലച്ചോറിലെ ഗ്രേ മാറ്ററിൽ സധാരണ വാര്‍ധക്യത്തിൻ്റെ ഭാഗമായി 0.2 ശതമാനം മാത്രമാണ് മാറ്റമുണ്ടാകുക. എന്നാൽ കൊവിഡ് ബാധയെത്തുടര്‍ന്ന് രണ്ട് ശതമാനം വലുപ്പം കുറഞ്ഞു. സാധാരണയായി ഇത് 10 വര്‍ഷം കൊണ്ട് ഉണ്ടാകേണ്ട ശോഷണമാണ്.

Related News