Loading ...

Home International

ശത്രുരാജ്യങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് റഷ്യ

റഷ്യ ശത്രുതാപരമായതും സൗഹൃദപരമല്ലാത്തതുമായ രാജ്യങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യക്കെതിരായസൗഹൃദപരമല്ലാത്ത പ്രവൃത്തികള്‍ ആരോപിച്ചാണ് ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

അമേരിക്ക, കാനഡ, എല്ലാ ഇയു രാജ്യങ്ങളും, യുകെ, യുക്രെയ്ന്‍, മോണ്ടിനെഗ്രോ, സ്വിറ്റ്സര്‍ലന്‍ഡ്, അല്‍ബേനിയ, അന്‍ഡോറ, ഐസ്‌ലന്‍ഡ്, ലിച്ചെന്‍സ്റ്റീന്‍, മൊണാക്കോ, നോര്‍വേ, സാന്‍ മറിനോ, നോര്‍ത്ത് മാസിഡോണിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, മൈക്രോനേഷ്യ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, തായ്‌വാന്‍ എന്നീ രാജ്യങ്ങളെയാണ് ശത്രുപക്ഷത്ത് ഉള്‍പ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

റഷ്യന്‍ പൗരന്മാര്‍ക്കും കമ്ബനികള്‍ക്കും വിദേശ കറന്‍സി ബാധ്യതകള്‍ ലിസ്റ്റു ചെയ്ത സൗഹൃദപരമല്ലാത്ത രാജ്യങ്ങളില്‍ നിന്ന് കടക്കാര്‍ക്ക് റൂബിളില്‍ തീര്‍ക്കാമെന്ന് പ്രമാണം പറയുന്നു. ഇതിനര്‍ഥം: ഡോളറുകള്‍ക്കോ, യൂറോകള്‍ക്കോ പകരം ഒരു പ്രത്യേക അക്കൗണ്ടില്‍ കടങ്ങള്‍ക്കും വായ്പകള്‍ക്കുമായി റൂബിള്‍സ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന രീതിയിലാണ് ലോക രാജ്യങ്ങളുടെ ഉപരോധങ്ങള്‍ക്കെതിരെയുള്ള റഷ്യയുടെ പകരം വീട്ടല്‍.

Related News