Loading ...

Home National

ഓപ്പറേഷന്‍ ഗംഗ അവസാന ഘട്ടത്തിലേയ്ക്ക്.

കീവ്: ഇന്ത്യയുടെ രക്ഷാ ദൗത്യം ഓപ്പറേഷന്‍ ഗംഗ അവസാന ഘട്ടത്തിലേയ്ക്ക്. യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്ന ഓപ്പറേഷന്‍ ഗംഗയുടെ ഇപ്പോഴത്തെ ഘട്ടം 12 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ആരും ഇപ്പോള്‍ യുക്രൈനിലില്ല, പല കാര്യങ്ങള്‍ കൊണ്ട് അവിടെ തുടരുന്നവരുണ്ടായേക്കാം. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഇന്ത്യയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ സംഘം പോള്‍ട്ടോവയില്‍ നിന്നും ലിവിവിലേക്കുള്ള ട്രെയിനില്‍ പോളണ്ട് വഴി നാളെ ഡല്‍ഹിയിലെത്തും. ഇന്ത്യയുടെ അഭ്യര്‍ഥന മാനിച്ച്‌ യുക്രെയ്‌നും റഷ്യയും സഹകരിച്ച്‌ സുരക്ഷ പാത ഒരുക്കിയതോടെയാണ് രക്ഷാദൗത്യം തുടരാനായത്.
അപായഭീഷണിയുള്ളതിനാല്‍ കരുതലോടെയാണ് എംബസിയുടെ നീക്കം. വിദ്യാര്‍ഥികളെ ഡല്‍ഹിയിലെത്തിക്കുന്നതോടെ ഇന്ത്യയുടെ രക്ഷാ ദൗത്യം പൂര്‍ത്തിയാകും. എന്നാല്‍ ഇനിയും ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചാല്‍ അവരെ കൂടി നാട്ടിലെത്തിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു

Related News