Loading ...

Home International

ഒമിക്രോണ്‍ വകഭേദം: ബാധിച്ച കുട്ടികളുടെ എണ്ണം അഞ്ചിരട്ടിയായി വർധിച്ചു

മസ്കത്ത്: ഒമിക്രോണ്‍ വകഭേദത്തിന്റെ  വ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണത്തില്‍ അഞ്ചിരട്ടി സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയിലെ (എസ്‌.ക്യു) അസിസ്റ്റന്‍റ് പ്രഫസറും ശിശുരോഗ വിദഗ്ധനുമായ ഡോ. സെയ്ദ് അല്‍ ഹിനായ് ആണ് ഇക്കാര്യം പറഞ്ഞത്.മുമ്പത്തെ കോവിഡ് തരംഗങ്ങളില്‍ രണ്ടോ, മൂന്നോ കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍, ഒമിക്രോണിനെ തുടര്‍ന്ന് 18 മുതല്‍ 20വരെ കുട്ടികള്‍ എത്തുന്ന സ്ഥിതിയായി. ഇതേ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ കുട്ടികള്‍ക്കായി കോവിഡ് വാര്‍ഡ് ഒരുക്കേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.വളരെ പെട്ടെന്നുതന്നെ അസുഖം ഭേദമായി ദൈനംദിന പ്രവര്‍ത്തനങ്ങളിലേക്ക് അവര്‍ തിരിച്ചെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് ഉയര്‍ന്ന തോതിലുള്ള പനി അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related News