Loading ...

Home International

ബ്രേവ് സി.എഫ് 57 മത്സരങ്ങള്‍ക്ക് തുടക്കം; 17 രാജ്യങ്ങളില്‍നിന്നുള്ള 24 താരങ്ങള്‍ പങ്കെടുക്കും

മനാമ:അഞ്ച് ദിവസം നീളുന്ന ബ്രേവ് ഇന്‍റര്‍നാഷനല്‍ കോംബാറ്റ് വീക്കിന് ഖലീഫ സ്പോര്‍ട്സ് സിറ്റിയില്‍ ചൊവ്വാഴ്ച തുടക്കമായി.ആരാധകര്‍ കാത്തിരുന്ന ബ്രേവ് സി.എഫ് 57 മത്സരങ്ങളില്‍ 17 രാജ്യങ്ങളില്‍നിന്നുള്ള 24 താരങ്ങളാണ് മാറ്റുരക്കുന്നത്. à´Žà´‚.à´Žà´‚.à´Ž സൂപ്പര്‍ കപ്പിന്റെ ആദ്യ പതിപ്പിനും ഇത്തവണ ബഹ്റൈന്‍ സാക്ഷിയാകും. മിക്സഡ് മാര്‍ഷല്‍ ആര്‍ട്സിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ചാമ്പ്യൻഷിപ്പിൽ  2,25,000 ഡോളറിന്റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.അയര്‍ലന്‍ഡ്, മെക്സികോ, തജികിസ്താന്‍, ബഹ്റൈന്‍, കസാഖ്സ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള താരങ്ങളും ഓഷ്യാനിയ, ബാല്‍ക്കന്‍സ്, അറബ് ചാമ്പ്യന്മാരാണ് à´Žà´‚.à´Žà´‚.à´Ž സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്നത്. ഓരോ ടീമിലും രണ്ട് വനിതകള്‍ ഉള്‍പ്പെടെ ഒമ്പത് ഫൈറ്റര്‍മാര്‍ വീതം ഉണ്ടാകും. മാര്‍ച്ച്‌ ഒമ്പത്, 10, 12 തീയതികളിലാണ് à´Žà´‚.à´Žà´‚.à´Ž സൂപ്പര്‍ കപ്പ് അരങ്ങേറുന്നത്. പുരുഷതാരം റമസാന്‍ ഗിടിനോവ്, വനിതതാരം സബ്രീന ലോറന്‍റീന ഡിസൂസ എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് ബഹ്റൈനുവേണ്ടി അണിനിരക്കുന്നത്.ബഹ്റൈന്‍ താരം ഹംസ കൂഹേജിയും കനേഡിയന്‍-ഐറിഷ് താരം ബ്രാഡ് കറ്റോണയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം വെള്ളിയാഴ്ച നടക്കും.

Related News