Loading ...

Home International

ലിവര്‍പൂള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ രണ്ടാം പാദ മത്സരത്തില്‍ ഇന്റര്‍ മിലാനിനോട് തോറ്റിട്ടും മുന്‍ ചാമ്പ്യന്മരായ ലിവര്‍പൂള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍.ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഇന്‍റര്‍ മിലാന്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചെങ്കിലും അഗ്രിഗേറ്റ് സ്കോറില്‍ (2-1) പുറത്തായി.ആദ്യപാദത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചിരുന്നു. 62-ാം മിനുട്ടില്‍ ലൗട്ടാരോ മാര്‍ട്ടിനസാണ് ഇന്‍ര്‍മിലാന്‍റെ ഏക ഗോള്‍ നേടിയത്. തൊട്ടടുത്ത നിമിഷം സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ പത്ത് പേരുമായിട്ടാണ് ഇന്‍റര്‍ മിലാന്‍ മത്സരം അവസാനിപ്പിച്ചത്.ആദ്യ 23 മിനുട്ടില്‍ തന്നെ ഹാട്രിക്ക് തികച്ച ലെവന്‍ഡോസ്‌കിയാണ് ബയേണ്‍ ജയത്തില്‍ നിര്‍ണായകമായത്.

Related News