Loading ...

Home National

ഗ്രാമീണ മേഖലയില്‍ വില്‍പ്പന വർധിപ്പിക്കാനായി ടാറ്റ മോട്ടോഴ്സ്: 'അനുഭവ്' ഷോറൂം ഓണ്‍ വീല്‍സ്

ന്യൂഡല്‍ഹി: ഗ്രാമീണ മേഖലയില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്സ് 'അനുഭവ്' ഷോറൂം ഓണ്‍ വീല്‍സ് സംരംഭം തുടങ്ങി.ഈ പദ്ധതിയിലൂടെ ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് കാര്‍ വാങ്ങല്‍ അനുഭവം നല്‍കിക്കൊണ്ട് ടാറ്റ മോട്ടോഴ്‌സ് രാജ്യത്തുടനീളം 103 മൊബൈല്‍ ഷോറൂമുകള്‍ വിന്യസിക്കുന്നു. ഈ മൊബൈല്‍ ഷോറൂമുകള്‍ ടാറ്റ ഡീലര്‍ഷിപ്പുകളാല്‍ പ്രവര്‍ത്തിപ്പിക്കപ്പെടുന്നതും ടാറ്റ മോട്ടോറിന്റെ മേല്‍നോട്ടവും മാര്‍ഗനിര്‍ദേശവും ഉള്ളതുമായിരിക്കും. മൊബൈല്‍ ഷോറൂമുകള്‍ നിശ്ചിത പ്രതിമാസ റൂട്ടില്‍ സഞ്ചരിക്കും. സഞ്ചാരം നിരീക്ഷിക്കാന്‍ ഈ വാനുകളില്‍ ജിപിഎസ് ട്രാക്കറുകള്‍ സജ്ജീകരിക്കും.കമ്പനിയുടെ കാറുകള്‍, ഫിനാന്‍സ് സ്‌കീമുകള്‍, എക്സ്ചേഞ്ച് ഓഫറുകള്‍ മുതലായവയെ കുറിച്ചുള്ള വിവരങ്ങള്‍ തേടുന്ന ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് ഈ മൊബൈല്‍ ഷോറൂമുകള്‍ ഒറ്റത്തവണ പരിഹാരമാകും.

Related News