Loading ...

Home International

യുക്രൈനിനു യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള പോളണ്ടിന്‍റെ തീരുമാനത്തെ എതിര്‍ത്ത് അമേരിക്ക

വാഷിംങ്ടണ്‍: യുക്രൈനിനു യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള പോളണ്ടിന്‍റെ തീരുമാനത്തെ എതിര്‍ത്ത് അമേരിക്ക രംഗത്ത്.റഷ്യന്‍ അധിനിവേശത്തിനെതിരെ പൊരുതുന്ന യുക്രൈന്‍ നിരന്തരം ലോക സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇതിന് പ്രതികരണമായാണ് അയല്‍ക്കാരായ പോളണ്ട് മിഗ് 25 (MIG25) വിമാനങ്ങള്‍ നല്‍കാന്‍ തീരുമാനം എടുത്തത്. റഷ്യന്‍ നിര്‍മ്മിത മിഗ് 25 വിമാനങ്ങള്‍ ജര്‍മ്മനിയിലെ യുഎസ് എയര്‍ബേസ് വഴി യുക്രൈനില്‍ എത്തിക്കാനായിരുന്നു പോളണ്ട് തീരുമാനം. എന്നാല്‍ ഇത് സമ്മതിക്കാന്‍ കഴിയില്ലെന്നാണ് യുഎസ് പറയുന്നത്.
ഇത്തരത്തില്‍ ഒരു നീക്കം പോളണ്ട് നടത്തിയാല്‍ അത് നാറ്റോ സഖ്യത്തില്‍ ആശങ്കയുണ്ടാക്കും എന്നാണ് യുഎസ് നിലപാട്. നേരത്തെ തന്നെ റഷ്യയ്ക്കെതിരായ പോരാട്ടം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതല്‍ വ്യോമ സഹായം ആവശ്യമാണെന്ന് യുക്രൈന്‍ പറഞ്ഞിരുന്നു.







Related News