Loading ...

Home International

എ​ണ്ണ വാ​ങ്ങി​യി​ല്ലെ​ങ്കി​ല്‍ വാ​ത​ക പൈ​പ്പ് പൂ​ട്ടും; യൂ​റോ​പ്പി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി റ​ഷ്യ

മോ​സ്കോ: പ​ടി​ഞ്ഞാ​റ​ന്‍ രാ​ജ്യ​ങ്ങ​ള്‍ റ​ഷ്യ​യു​ടെ എ​ണ്ണ വാ​ങ്ങാ​ന്‍ താ​യാ​റാ​കാ​തെ വ​ന്നാ​ല്‍ വാ​ത​ക പൈ​പ്പ് ലൈ​ന്‍ പൂ​ട്ടു​മെ​ന്ന് റ​ഷ്യ.ജ​ര്‍​മ​നി​യി​ലേ​ക്കു​ള്ള പ്ര​കൃ​തി വാ​ത​ക വി​ത​ര​ണം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നാ​ണ് റ​ഷ്യ​ന്‍ ഭീ​ഷ​ണി.യു​ക്രെ​യ്ന്‍ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യൂ​റോ​പ്പ് റ​ഷ്യ​ക്കു​മേ​ല്‍ ക​ടു​ത്ത ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റ​ഷ്യ​ന്‍ എ​ണ്ണ​യ്ക്കും നി​രോ​ധ​നം പ്ര​ഖ്യാ​പി​ക്കാ​നു​ള്ള യൂ​റോ​പ്പി​ന്‍റെ നീ​ക്ക​മാ​ണ് റ​ഷ്യ​യെ പ്ര​കോ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

റ​ഷ്യ​ന്‍ എ​ണ്ണ​യ്ക്കു നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് ആ​ഗോ​ള വി​പ​ണി​യി​ല്‍ വി​നാ​ശ​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന് റ​ഷ്യ​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി അ​ല​ക്സാ​ണ്ട​ര്‍ നൊ​വാ​ക് പ​റ​ഞ്ഞു. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ സ​ഖ്യ​ക​ക്ഷി​ക​ള്‍ ചേ​ര്‍​ന്ന് റ​ഷ്യ​ക്കെ​തി​രെ ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത യു​എ​സ് ആ​രാ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ജ​ര്‍​മ​നി​യും നെ​ത​ര്‍​ല​ന്‍​ഡും ഇ​തി​നെ നി​ര​സി​ച്ചു.

യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ അ​തി​ന്‍റെ 40 ശ​ത​മാ​നം ഗ്യാ​സും 30 ശ​ത​മാ​നം എ​ണ്ണ​യും റ​ഷ്യ​യി​ല്‍ നി​ന്നാ​ണ് വാ​ങ്ങു​ന്ന​ത്. വി​ത​ര​ണം ത​ട​സ​പ്പെ​ട്ടാ​ല്‍ എ​ളു​പ്പ​ത്തി​ല്‍ ഇ​തി​നു പ​ക​രം മാ​ര്‍​ഗം ഉ​ണ്ടാ​ക്കാ​നാ​വി​ല്ല. റ​ഷ്യ​യി​ല്‍​നി​ന്നും ബ്രി​ട്ട​ന്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ്ര​കൃ​തി​വാ​ത​കം അ​ഞ്ച് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ മാ​ത്ര​മാ​ണ്. അ​തി​നാ​ല്‍ റ​ഷ്യ​യ്ക്കു മേ​ലു​ള്ള എ​ണ്ണ ഉ​പ​രോ​ധം ബ്രി​ട്ട​നെ നേ​രി​ട്ട് ബാ​ധി​ക്കി​ല്ലെ​ങ്കി​ലും ആ​ഗോ​ള വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം ബാ​ധി​ക്കും.

പ്ര​കൃ​തി വാ​ത​കം പൈ​പ്പ് ലൈ​ന്‍ വ​ഴി​യാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. അ​തി​നാ​ല്‍ ഒ​രി​ട​ത്തെ വി​ത​ര​ണം ത​ട​സ​പ്പെ​ട്ടാ​ല്‍ മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് പൈ​പ്പ് ലൈ​ന്‍ മാ​റ്റി സ്ഥാ​പി​ക്കു​ക വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്.ക​ട​ലി​ലൂ​ടെ​യു​ള്ള, ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും നീ​ളം കൂ​ടി​യ നോ​ഡ് സ്ട്രീം ​ഒ​ന്ന് പൈ​പ്പ് ലൈ​ന്‍ വാ​ത​ക വി​ത​ര​ണം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നാ​ണ് റ​ഷ്യ​യു​ടെ ഭീ​ഷ​ണി.

Related News