Loading ...

Home National

ഒ.ടി.ടി വഴി ദൂരദര്‍ശന്‍ ഇനി യു.എസിലും ബ്രിട്ടനിലും

ന്യൂഡല്‍ഹി: അമേരിക്ക, ഇംഗ്ലണ്ട്, ആസ്ട്രേലിയ രാജ്യങ്ങളിലുള്ളവര്‍ക്കും ഇനി മുതല്‍ ദൂരദര്‍ശന്‍ ചാനല്‍ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ കാണാം.ഇതിന്റെ ധാരണപത്രം ഹൈദരാബാദിലും അറ്റ്ലാന്റയിലും ആസ്ഥാനമുള്ള യുപ് ടി.വി എന്ന ആഗോള കമ്പനിയുമായി പ്രസാര്‍ഭാരതി ഒപ്പുവെച്ചതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. ഇതുവഴി ദൂരദര്‍ശന്റെ ആഗോള സ്വീകാര്യത വര്‍ധിക്കുമെന്നും മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.

ഇതോടെ അമേരിക്ക, ഇംഗ്ലണ്ട്, മധ്യേഷ്യ, യൂറോപ്, സിംഗപ്പൂര്‍, ന്യൂസിലന്‍ഡ്, ആസ്ട്രേലിയ മേഖലകളിലും ദൂരദര്‍ശന്‍ ലഭ്യമാകും. പ്രസാര്‍ഭാരതി സി.ഇ.ഒ ശശി ശേഖര്‍ വെമ്പാട്ടിയും യുപ് ടി.വി സ്ഥാപകനും സി.ഇ.ഒയുമായ ഉദയ് റെഡ്ഡിയുമാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.

Related News