Loading ...

Home National

സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷാഫലം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ടേം വണ്‍ പരീക്ഷാഫലം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും.2021ലാണ് ഇരുപരീക്ഷകളും നടന്നത്. പന്ത്രണ്ടാം ക്ലാസ് ടേം വണ്‍ പരീക്ഷാഫലം വെള്ളിയാഴ്ച പ്രതീക്ഷിക്കാമെന്ന് സിബിഎസ്‌ഇ റിപ്പോര്‍ട്ടുകള്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് ശേഷം വൈകാതെ തന്നെ പത്താംക്ലാസ് പരീക്ഷാഫലവും പുറത്തുവിടും.പരീക്ഷാഫലം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഏകദേശം പൂര്‍ത്തിയായി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചാല്‍ cbse.gov.in, cbseresults.nic.in. എന്നി വെബ്സൈറ്റുകള്‍ വഴി ഫലം അറിയാം. ഡിജിലോക്കര്‍ ആപ്പ്, digilocker.gov.in എന്നിവ വഴിയും ഫലം അറിയാന്‍ സാധിക്കും. കഴിഞ്ഞവര്‍ഷം നവംബര്‍- ഡിസംബര്‍ മാസങ്ങളിലായാണ് ടേം വണ്‍ പരീക്ഷ നടന്നത്.


Related News