Loading ...

Home International

ക്രിസ്ത്യന്‍ പള്ളിക്കു നേരെ ഇന്‍ഡോനേഷ്യയില്‍ ചാവേറാക്രമണം: ആറു മരണം

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ ആറുപേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സുരാബയയിലെ മൂന്നു പള്ളികള്‍ക്കു നേരെ ആക്രമണമുണ്ടായത്.

പള്ളികളിലെത്തിയ ചാവേറുകള്‍ പൊട്ടിത്തറിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. രാവിലെ 7.30ന് ആയിരുന്നു ആക്രമണം. ഉഗ്ര സ്‌ഫോടനത്തിന്റെ ഫലമായി പള്ളികളില്‍ വലിയ തോതില്‍ തീ വ്യാപിച്ചിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

മറ്റു പള്ളികളിലും സമാനമായ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അതിനാല്‍ സുരബായയിലെ എല്ലാ പള്ളികളും താല്‍കാലികമായി അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഇന്‍ഡോനേഷ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ മുന്‍പും നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2000ല്‍ ക്രിസ്മസ് ദിവസം പള്ളികളില്‍ നടന്ന ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജക്കാര്‍ത്തയിലെ ഷോപ്പിങ് മാളില്‍ 2016ല്‍ ചാവേര്‍ ആക്രമണം നടത്തിയിരുന്നു.

Related News