Loading ...

Home National

'തിങ്ക് എഡ്യു' കോണ്‍ക്ലേവിന് ഇന്ന് തുടക്കം:വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും

ചെന്നൈ: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് 'തിങ്ക് എഡ്യു' 2022ന് ഇന്ന് തുടക്കം.രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ക്ലേവിന്റെ പത്താം പതിപ്പാണ് ഇന്നും നാളെയുമായി നടക്കുന്നത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം നിര്‍വ്വഹിക്കും.മാര്‍ച്ച്‌ 8, 9 ദിവസങ്ങളിലായി 50ഓളം വിദ​ഗ്ധര്‍ തിങ്ക് എഡ്യു 2022ല്‍ പങ്കെടുക്കും. അക്കാദമിക് തലത്തിലും സാമ്പത്തിക, രാഷ്ട്രീയ രം​ഗങ്ങളിലും പ്രമുഖരായവര്‍ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചുള്ള ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്ന 30ഓളം സെഷനുകളാണ് കോണ്‍ക്ലേവില്‍ നടക്കുക. ഡല്‍ഹി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ, തമിഴ്‌നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി 
കെ പൊന്മുടി, ശശി തരൂര്‍ എം പി എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കും.

Related News