Loading ...

Home National

രാജ്യസഭാ തിരഞ്ഞെടുപ്പ് മാർച്ച് 31ന്

ന്യൂ​ഡ​ല്‍​ഹി: എ.​കെ. ആ​ന്‍റ​ണി, കെ. ​സോ​മ​പ്ര​സാ​ദ്,കോ​ണ്‍ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭ​യി​ലെ ഉ​പ​നേ​താ​വ് ആ​ന​ന്ദ് ശ​ര്‍​മ എ​ന്നി​വരുടേതടക്കം രാ​ജ്യ​സ​ഭ​യി​ല്‍ ഒ​ഴി​വു വ​രു​ന്ന 13 സീ​റ്റു​ക​ളി​ലേ​ക്കു തിരഞ്ഞെടുപ്പ് 31ന്.ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഏ​പ്രി​ലി​ല്‍ ഒ​ഴി​വു​ വ​രു​ന്ന 13 രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് ഈ ​മാ​സം 31നു തിരഞ്ഞെടുപ്പ് ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര തിരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ല്‍നി​ന്ന് ഒ​ഴി​വു​ള്ള മൂ​ന്നു സീ​റ്റി​ല്‍ ര​ണ്ടെ​ണ്ണം എ​ല്‍​ഡി​എ​ഫി​നും ഒ​രെ​ണ്ണം യു​ഡി​എ​ഫി​നും ജ​യി​ക്കാ​നാ​കും.തിരഞ്ഞെടുപ്പ് വി​ജ്ഞാ​പ​നം അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച്ച പു​റ​ത്തി​റ​ങ്ങും.നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ര്‍​ച്ച്‌ 21 ആ​ണ്. 22-ന് ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ക്കും.തിരഞ്ഞെടുപ്പ് ആ​വ​ശ്യ​മാ​യിവ​ന്നാ​ല്‍ മാ​ര്‍​ച്ച്‌ 31ന് ​വോ​ട്ടെ​ടു​പ്പു ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​ള്ള വോ​ട്ടെ​ടു​പ്പി​ല്‍ എം​എ​ല്‍​എ​മാ​ര്‍​ക്കാ​ണു വോ​ട്ട​വ​കാ​ശം. അ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നുത​ന്നെ വോ​ട്ടെ​ണ്ണി ഫ​ലം പ്ര​ഖ്യാ​പി​ക്കും.

Related News