Loading ...

Home National

രാജ്യത്ത് കൊറോണ അകലുന്നു:പ്രതിരോധം ഫലം കണ്ടു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ഭീതിയൊഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,993 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.നിലവില്‍ അരലക്ഷത്തില്‍ താഴെ സജീവ രോഗികള്‍ മാത്രമാണ് രാജ്യത്തുള്ളത്. 18 ലക്ഷത്തിന് മുകളിലെത്തിയ സജീവ രോഗികളാണ് 50,000ത്തില്‍ താഴെയെത്തിയത്. അതേസമയം 4.24 കോടിയാളുകള്‍ ഇതുവരെ കൊറോണയില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്. വാക്‌സിനേഷന്‍ യജ്ഞവും രാജ്യത്ത് ശക്തമായി പുരോഗമിക്കുകയാണ്. 179.13 കോടി വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തു.

Related News