Loading ...

Home International

റഷ്യയിൽ ക്ഷാമം; ഭക്ഷ്യവിതരണത്തിന് കടുത്ത നിയന്ത്രണങ്ങൾ

മോസ്കോ: റഷ്യ-യുക്രൈൻ യുദ്ധം കനക്കുന്നതിനിടെ റഷ്യയിൽ ഭക്ഷ്യവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. യുദ്ധം കനക്കുന്ന സാഹചര്യത്തിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ വലിയ തിരക്കാണുള്ളത്. യുക്രൈനെതിരായ സൈനിക നടപടിക്കു പിന്നാലെ ലോകരാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

സ്വകാര്യ ഉപഭോഗത്തിന് ആവശ്യമുള്ളതിനേക്കാൾ സാധനങ്ങൾ വാങ്ങിയ സംഭവങ്ങൾ ഉണ്ട്. ഇത് പുനർവിൽപ്പന ലക്ഷ്യമാക്കിയുള്ളതാണെന്നാണ് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണ്ടെത്തൽ. വ്യക്തികൾക്ക് നൽകുന്ന സാധനങ്ങളുടെ അളവ് പരിമിതപ്പെടുത്താൽ അനുവദിക്കണമെന്ന് വ്യാപാര സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാവസായിക-വാണിജ്യ-കാർഷിക മന്ത്രാലയങ്ങൾ വ്യാപാര സംഘടനകളുടെ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് സർക്കാർ വ്യക്തമാക്കി. റൊട്ടി, അരി, ധാന്യമാവ്, ചിലയിനം മാംസം, മുട്ട, പാൽ അടക്കമുള്ള സാധനങ്ങളുടെ വിൽപ്പനയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇവയുടെ വില നിർണയിക്കാനുള്ള അവകാശം സർക്കാരിനാണ്. പടിഞ്ഞാറൻ രാജ്യങ്ങളുടെ ഉപരോധം റഷ്യയിലേക്കുള്ള സാധനങ്ങളുടെ ഇറക്കുമതിയെ ബാധിച്ചെന്നാണ് റിപ്പോർട്ട്.

Related News