Loading ...

Home National

യുക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും

ദില്ലി: റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിംഗിനെ പോളണ്ടിലെത്തിച്ചു.ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വൈകിട്ട് ഏഴ് മണിയോടെ ഹര്‍ജോത് ദില്ലിയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രൈനിന്റെ അതിര്‍ത്തി രാജ്യമായ പോളണ്ടില്‍ നിന്നെത്തുന്ന 200 വിദ്യാര്‍ത്ഥികളില്‍ ഹര്‍ജോതും ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യന്‍ നയതന്ത്രജ്ഞരും വിദ്യാര്‍ത്ഥിയുടെ ഒപ്പമുണ്ട്. പോളണ്ട് ക്രമീകരിച്ചു നല്‍കിയ പ്രത്യേക ആംബുലന്‍സിലാണ് വിദ്യാര്‍ത്ഥിയെ എത്തിച്ചത്.അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രൈയ്ന്‍പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തി. ഇന്ത്യന്‍ രക്ഷാദൗത്യത്തിനു യുക്രൈയ്ന്‍ പ്രധാനമന്ത്രിയുടെ പിന്തുണ മോദി അഭ്യര്‍ത്ഥിച്ചു.

Related News