Loading ...

Home National

ഇന്ത്യയിലെ 92% കോവിഡ് മരണങ്ങളും വാക്‌സിനേഷന്റെ അഭാവം മൂലമെന്ന് ICMR

ഈ വര്‍ഷം ഇതുവരെ ഉണ്ടായ 92 ശതമാനം കോവിഡ് മരണങ്ങളും വാക്‌സിനേഷന്‍ എടുക്കാത്തത് മൂലമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌.ആദ്യത്തെ ഡോസ് 98.9 ശതമാനം വാക്‌സിന്‍ ഫലപ്രാപ്തിക്ക് കാരണമാകുന്നുവെന്നും രണ്ട് ഡോസുകളും നല്‍കിയാല്‍ അത് 99.3 ശതമാനം ഫലപ്രദമാണെന്നും രാജ്യത്തെ കോവിഡ്-19 സംബന്ധിച്ച നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. വാക്‌സിനുകളുടെ വികസനം, ഫലപ്രാപ്തി എന്നിവ ശാസ്ത്രീയമായി അളന്നിട്ടുണ്ടെന്നും വാക്‌സിന്‍ ട്രാക്കര്‍ ഉള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News