Loading ...

Home International

യുക്രൈന് പിന്തുണയുമായി ലോകരാജ്യങ്ങള്‍ എക്സ്പോയിൽ

ലോകരാജ്യങ്ങള്‍ക്ക് ഒരുമിച്ച്‌ യുക്രൈന് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കാന്‍ കഴിയുന്ന ഏക സ്ഥലമായിരിക്കും എക്സ്പോ.192 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒഴുകിയെത്തുന്ന എക്സ്പോയിലെ യുക്രൈൻ പവലിയന്‍ സന്ദര്‍ശിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. റഷ്യന്‍ അധിനിവേശത്തിന്‍റെ ഇരകളായ ഉക്രൈന് പിന്തുണയുമായി പവലിയനില്‍ സന്ദേശങ്ങള്‍ നിറയുകയാണ്.പവലിയന്‍റെ ഉള്ളിലും പുറത്തുമെല്ലാം അനുകൂല സന്ദേശങ്ങളാണ്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നവരാണ് പിന്തുണ അര്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പവലിയനിലെ തിരക്ക് കൂടിയതായി ഇവിടെയുള്ളവരും പറയുന്നു. ഇന്ത്യയുടെ പിന്തുണ എന്നതടക്കമുള്ള പോസ്റ്ററുകള്‍ ഇവിടെയുള്ള ഭിത്തിയില്‍ കാണാം. ലവ് യു യുക്രൈൻ,വിത്ത് യു, യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല, ശക്തമായി തുടരുക, വേണം സമാധാനം തുടങ്ങിയസന്ദേശങ്ങളാണ് ഇവിടെ നിറയുന്നത്. വിവിധ ഭാഷകളില്‍ ജനങ്ങള്‍ പിന്തുണ അര്‍പ്പിക്കുന്നു. റഷ്യയില്‍ നിന്നുള്ളവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. സ്റ്റാന്‍ഡ് വിത്ത്  എന്ന വലിയബോര്‍ഡും ഇവിടെ സ്ഥാപിച്ചിരിക്കുന്നു.യുക്രൈൻ പവലിയന് മുന്നില്‍ പതാകയില്‍ പിന്തുണ അര്‍പ്പിച്ച്‌ സ്വന്തം നാട്ടുകാരും എത്തുന്നുണ്ട്. നാട്ടിലെ സാഹചര്യങ്ങളില്‍ ആശങ്കയുണ്ടെന്നും തങ്ങളാല്‍ കഴിയുന്ന പിന്തുണ നല്‍കുകയാണ് ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന യുക്രൈൻ പതാകയില്‍ ഒപ്പുവെച്ചും പിന്തുണ അറിയിക്കുന്നവരുണ്ട്.മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്ന സന്ദേശമാണ് കൂടുതല്‍ പേരും കുറിക്കുന്നത്.

Related News