Loading ...

Home International

റഷ്യന്‍ അനുകൂല നയം: പാക്ക് ദേശീയ ഉപദേഷ്ടാവിന്റെ സന്ദശനം യു.കെ റദ്ദാക്കി

ഇസ്‍ലാമാബാദ്: യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ പിന്തുണക്കുന്ന പാകിസ്താന്‍ നയത്തില്‍ പ്രതിഷേധിച്ച്‌ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുഈദ് യൂസുഫിന്റെ സന്ദര്‍ശനം യു.കെ റദ്ദാക്കി.അടുത്ത ആഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സന്ദര്‍ശനം യു.കെ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് റദ്ദാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധ പശ്ചാത്തലത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലിയിലെ പ്രത്യേക സെഷനില്‍ റഷ്യന്‍ നടപടിയെ അപലപിക്കണമെന്ന് പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ യൂനിയന്റെ വിദേശ ദൗത്യ സംഘത്തലവന്മാര്‍ അഭ്യര്‍ഥിച്ചിരുന്നെങ്കിലും പാക് സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല.അതേസമയം, യു.കെയുടെ നടപടി നയതന്ത്ര വിരുദ്ധവും അസ്വീകാര്യവുമാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു.

Related News