Loading ...

Home National

മണിപ്പൂരില്‍ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 76.62% പോളിംഗ്

മണിപ്പൂരില്‍ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.62% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 6 ജില്ലകളിലെ 22 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത് .92 സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ ജനവിധി തേടി.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇബോബി സിംഗ്, മന്ത്രിമാരായ ലോസി ഡിക്കോ, ലേറ്റ്പാവ് ഹായ്കിപ്, തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടിയവരില്‍ പ്രമുഖര്‍. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന 12 ബൂത്തുകളില്‍ ഇന്ന് റീ പോളിംഗും നടന്നു. മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28 നായിരുന്നു നടന്നത്. അന്ന് 38 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 78.30 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്.

Related News