Loading ...

Home National

ബ്രഹ്മോസ് ക്രൂയിസ് മിസൈൽ: വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യന്‍ നാവികസേന

ന്യൂഡല്‍ഹി: ബഹ്മോസ് ക്രൂയിസ് മിസൈലിന്റെ ദീര്‍ഘദൂര പതിപ്പ് വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യന്‍ നാവികസേന.ബ്രഹ്മോസ് മിസൈലിന്റെ ദീര്‍ഘദൂര പ്രിസിഷന്‍ സ്‌ട്രൈക്ക് ശേഷിയെ സാധൂകരിക്കുന്നതാണ് പരീക്ഷണമെന്ന് നാവിക സേന അറിയിച്ചു.തദ്ദേശീയമായ ഘടകങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളിച്ചാണ് മെച്ചപ്പെട്ട പ്രകടനശേഷിയുള്ള ബ്രഹ്മോസ് മിസൈലിന്റെ നിര്‍മ്മാണം.ക്രൂയിസ് മിസൈലുകളിലൊന്നായ ബ്രഹ്മോസിന്റെ പരീക്ഷണങ്ങള്‍ നാവിക സേന പതിവായി നടത്താറുണ്ട്.2020 നവംബറില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്ന് ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലിന്റെ ലാന്‍ഡ് ആറ്റാക്ക് പതിപ്പ് പരീക്ഷിച്ചിരുന്നു. സുഖോയ് 30 എംകെ-ഐയിലും ബ്രഹ്മോസ് മിസൈലിന്റെ എയര്‍ പതിപ്പ് പരീക്ഷിച്ചിരുന്നു. ഒഡീഷയിലെ ചന്ദിപൂരിലെ ഇന്റര്‍ഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് പരീക്ഷണം നടത്തിയത്.

Related News